300 പേർക്ക് തൊഴിൽ വാഗ്ദാനം; വരുന്നു, നിലമ്പൂരിൽ ഹോം ഷോപ്പ് പദ്ധതി
text_fieldsനിലമ്പൂർ: കുടുംബശ്രീ വനിതകൾക്ക് സ്ഥിരം തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ കെ ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഹോം ഷോപ്പ് പദ്ധതി നിലമ്പൂർ ബ്ലോക്കിൽ നടപ്പാക്കാൻ തീരുമാനിച്ചു. ബ്ലോക്കിലെ 300ൽ പരം വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
തദ്ദേശ ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ മുഴുവൻ വാർഡുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കുടുംബശ്രീ യൂനിറ്റുകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വീടുകൾതോറും വിതരണം ചെയ്യുന്നതിനായി ഒരു വാർഡിൽ രണ്ട് പേരെ വീതം നി
യമിക്കും. പ്രാദേശികമായി നിർമിക്കുന്ന മേന്മയുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങൾ ജില്ല കുടുബശ്രീ മിഷൻ നിയമിക്കുന്ന പ്രത്യേക സംഘം ശേഖരിച്ച് വാർഡുകളിൽ നിയമിക്കുന്ന എച്ച്.എസ്.ഒമാർ വഴി വിതരണം ചെയ്യുകയുമാണ് ഹോം ഷോപ്പിന്റെ പ്രവർത്തന രീതി. ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്ത്, സി.ഡി.എസ് കുടുംബശ്രീ എന്നിങ്ങനെ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രഥമ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. ജെയിംസ്, തങ്കമ്മ നെടുമ്പടി, ടി.പി. റീന, ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ സജ്ന അബ്ദുറഹ്മാൻ, സൂസമ്മ മത്തായി, മെംബർമാരായ സി.കെ. സുരേഷ്, മറിയാമ്മ ജോർജ്, ഹോം ഷോപ്പ് കോഓഡിനേറ്റർ വിനോദ്, എ.ഡി.എം.സി മുഹമ്മദ്, നിഷാദ്, സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ സംJob offer for 300 people; Home shop project in Nilambur is comingസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.