കേരളം മാനസികാരോഗ്യം വീണ്ടെടുക്കണം -സി.ടി. സക്കീർ ഹുസൈൻ
text_fieldsനിലമ്പൂർ: കേരളം മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും ചെറിയ വീഴ്ചയെപോലും നേരിടാനാകാൻ മനക്കരുത്തില്ലാത്ത യുവത കേരളത്തിൽ കൂടി വരുന്നുണ്ടെന്നും എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ പറഞ്ഞു. എം.ഇ.എസ് സി.ബി.എസ്.ഇ.സ്കൂൾ എഡ്യുക്കേഷൻ ബോർഡ് പ്രിൻസിപ്പൽമാർക്കും വൈസ് പ്രിൻസിപ്പൽമാർക്കും നിലമ്പൂർ കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് മെസ്ബ് കോൺ 22 ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
ആത്മഹത്യയും, ആത്മഹത്യാ പ്രവണതയും കൂടി വരുന്നു. കൊലപാതകങ്ങളും, കുടുംബത്തകർച്ചയും കൂടി വരുന്നു. പരസ്പര വിശ്വാസമില്ലായ്മയുടെ പാരമ്യതയിൽ ജനം മാനസിക പിരിമുറുക്കത്തിലകപ്പെടുന്നു. വിദ്യാഭ്യാസ വിചക്ഷണരും, മാനസികാരോഗ്യ വിദഗ്ദരും കൂടിയാലോചിച്ച് പ്രൈമറി വിദ്യാഭ്യാസതലം മുതൽ വിദ്യാർഥികളുടെ പാഠപുസ്തകങ്ങളിൽ മാനസികാരോഗ്യ പാഠങ്ങൾ ഉൾക്കൊള്ളിക്കണം. കോവിഡാനന്തര കേരളം അതിഗുരുതര മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹയർ സെക്കൻ്ററിയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾ പോലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിരിമുറുക്കം അനുഭവിക്കുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.ഇ.എസ്.എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. മൊയ്തുട്ടി മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് സെക്രട്ടറി കെ.എം.ഡി. മുഹമ്മദ്, അലി കുറ്റിപ്പുറം, ഡോ. മുജീബ് മംഗലം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.