കെ.എൻ.ജി റോഡ് വീതികൂട്ടൽ; നിലമ്പൂർ ടൗണിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ തുടങ്ങി
text_fieldsനിലമ്പൂർ: കെ.എൻ.ജി റോഡ് വീതികൂട്ടലിന്റെ ഭാഗമായി നിലമ്പൂർ ടൗൺ ഭാഗത്ത് മാർക്ക് ചെയ്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ തുടങ്ങി. പി.വി. അൻവർ എം.എൽ.എ കെട്ടിട ഉടമകളുടെ യോഗം വിളിച്ച ശേഷമാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ധാരണയായത്. എം.എൽ.എയുടെ സാന്നിധ്യത്തിൽതന്നെയാണ് പൊളിച്ചുമാറ്റലിന് തുടക്കമിട്ടത്. കരാർ പ്രകാരം പ്രവൃത്തി പൂർത്തീകരിക്കാൻ ആറു മാസമാണ് സമയം. എന്നാൽ, പ്രധാന റോഡായതിനാൽ നാല് മാസംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഗതാഗത തടസ്സം പതിവായ നിലമ്പൂർ ടൗണിൽ റോഡ് വീതികൂട്ടണമെന്നുള്ളത് നാളുകളായുള്ള ആവശ്യമായിരുന്നു. ജ്യോതിപ്പടി മുതൽ ജനതപ്പടി വരെയുള്ള റോഡ് വികസനത്തിന് അഞ്ച് കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. 13 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. നഗരസഭ ചെയർമാൻ മട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, കൗൺസിലർമാർ എന്നിവരും എം.എൽ.എയുടെ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.