സഹകരണ സംഘം ഏറ്റെടുത്തു; കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സിന് ശാപമോക്ഷം
text_fieldsനിലമ്പൂർ: പാതിവഴിയിൽ നിർമാണം നിലച്ച നിലമ്പൂർ കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സിന് ഒടുവിൽ ശാപമോക്ഷം. നിർമാണം നിലച്ചതോടെ ഏഴുവർഷമായി കാടുമൂടി കിടക്കുകയായിരുന്നു.ഷോപ്പിങ് കോംപ്ലക്സ് നടത്തിപ്പിന് പലതവണ കെട്ടിടം ലേലത്തിന് വെച്ചെങ്കിലും പ്രതീക്ഷിച്ച തുക ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് നിലമ്പൂർ മർക്കന്റയിൽ സഹകരണ സംഘം കരാറടിസ്ഥാനത്തിൽ ഏറ്റെടുത്തത്.
നിലമ്പൂരിന്‍റെ ഹൃദയഭാഗത്ത് പ്രളയ ദുരിതമോ ടൗണിലെ ഗതാഗതക്കുരുക്കോ ഏൽക്കാത്ത സൗകര്യപ്രദമായ സ്ഥലത്തെ ഷോപ്പിങ് കോംപ്ലക്സ് മർക്കന്റയിൽ ഏറ്റെടുക്കുന്നതോടെ നിലമ്പൂരിന്‍റെ വികസന ഭൂപടത്തിൽ വലിയ മാറ്റമാണുണ്ടാവുക.
തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ ക്യാബിനിലാണ് കരാർ ഒപ്പിട്ടത്. മന്ത്രി ആൻറണി രാജു, പി.വി. അൻവർ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, മർക്കന്‍റയിൽ സഹകരണ സംഘം സെക്രട്ടറി ദേവാനന്ദുമായി കരാർ ഒപ്പിട്ടു. സഹകരണ സംഘം പ്രസിഡന്‍റ് വി.കെ. അശോകൻ, ലീഗൽ അഡ്വൈസർ മനോഹർ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.