ഫാം ഹൗസ് കേന്ദ്രീകരിച്ച് മദ്യവിൽപന: മധ്യവയസ്കൻ പിടിയിൽ
text_fieldsനിലമ്പൂർ: വനപാതയോട് ചേർന്നുള്ള ഫാം ഹൗസിൽ മദ്യ വിൽപന നടത്തിയയാൾ എക്സൈസ് സംഘത്തിെൻറ പിടിയിലായി. നിലമ്പൂർ കോടതിപ്പടി കൊളക്കണ്ടത്തിനടുത്ത് വനത്തിലേക്ക് പോകുന്ന വഴിയരികിലെ ഫാം കേന്ദ്രീകരിച്ചാണ് മദ്യ വിൽപന നടന്നിരുന്നത്. 41 കുപ്പി ഇന്ത്യൻ നിർമിത വിേദശമദ്യം പിടിച്ചു.
കോടതിപ്പടിയിലെ കണ്ണാംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹീർ എന്ന ബാബുവിനെയാണ് (52) നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭും സംഘവും പിടികൂടിയത്.
ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ജ്യോതിപ്പടിയിൽ കല്ലംപാടത്തുള്ള ഇയാളുടെ കൂട്ടാളിയായ മുത്തുമോൻ എന്ന അൻഷദിെൻറ (25) വീട്ടിലും എക്സൈസ് സംഘം പരിശോധന നടത്തി. ഇരുവരും ചേർന്ന് വിൽപനക്കായി സൂക്ഷിച്ച 41 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം രണ്ടിടത്ത് നിന്നായി കണ്ടെടുത്തു. പരിശോധന സമയത്ത് അൻഷാദ് വീട്ടിലുണ്ടായിരുന്നില്ല. ഇയാൾക്കെതിരെയും കേസെടുത്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവൻറിവ് ഓഫിസർ മധുസൂദനൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.ടി. ജയാനന്ദൻ, സി. സുഭാഷ്, സി.ടി. ഷംനാസ്, ഇ. പ്രവീൺ, റിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.