മലയോരത്ത് ആശങ്കയും പ്രത്യാശയും
text_fieldsനിലമ്പൂർ: ചുറ്റും കാടാണെങ്കിലും കേരള അതിർത്തിയായ വഴിക്കടവിൽ ചൂടിന് ഒട്ടും കുറവില്ല. കൊടുംവേനലിലും കൃഷിനാശങ്ങളിലും പ്രതിസന്ധിയിലാണെങ്കിലും മലയോര കർഷകർ തെരഞ്ഞെടുപ്പ് ചർച്ചകൾ ഒട്ടും കുറക്കുന്നില്ല. ആനമറിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് പ്രദേശത്തുകാരുടെ ഒത്തിരിക്കൽ.
കാർഷികരംഗം പുഷ്ടിപ്പെടുത്താൻ കേരളത്തിൽ മാറിവരുന്ന സർക്കാരുകൾ വലിയ താൽപര്യം കാണിക്കാറില്ലെന്നാണ് പൊതു അഭിപ്രായം. രാജ്യത്ത് ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കർഷകരിലേറെയും.
രാജ്യത്തെ തരം തിരിക്കുന്ന അളവുകോൽ മതമല്ലാതാക്കാനും പാവപ്പെട്ടവന്റെയും അശരണരുടെയും സംരക്ഷണം ഉറപ്പാക്കാനുമുള്ള തെരഞ്ഞെടുപ്പാണിതെന്നാണ് വിലയിരുത്തൽ. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാതെ ഏവർക്കും സമാധാനത്തോടെ ജീവിക്കാൻ അന്തരീക്ഷമുണ്ടാകണമെന്ന് കർഷകർ പറയുന്നു. നിലനിൽപ്പിനായുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് അഭിപ്രായങ്ങൾ ‘മാധ്യമ’വുമായി പങ്കുവെക്കുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.