ആത്മവിശ്വാസമേകി മാന്ത്രികൻ; അക്ഷരമുറ്റത്ത് ആർപ്പുവിളി
text_fieldsനിലമ്പൂർ: സംസ്ഥാന പുരസ്കാരത്തിലൂടെ നിലമ്പൂരിന് ഇരട്ടിമധുരം സമ്മാനിച്ച ചേശേരിക്കുന്ന് അംഗനവാടിക്ക് പുത്തനുണർവായി മാന്ത്രികൻ ആർ.കെ. മലയത്തിെൻറ മൈൻറ് ഡിസൈൻ പ്രോഗ്രാം. വിദ്യാർഥികളിൽ ആത്മവിശ്വാസം പകർന്നും കുരുന്ന് മനസ്സുകളെ പുതുക്കിപ്പണിതും മായാജാലത്തിെൻറ അകമ്പടിയോടെ മാന്ത്രികൻ കളം നിറഞ്ഞപ്പോൾ കോവിഡ് മൂലം ഒന്നരവർഷത്തോളം കൈയടികൾ നിലച്ച അക്ഷര മുറ്റത്ത് ആർപ്പുവിളികളുയർന്നു.
കോവിഡ് ഭീതിയുടെ ആശങ്ക അകറ്റിയും പരീക്ഷ പേടിക്ക് മാന്ത്രിക പൂട്ടിട്ടും പെൺ മനസ്സിന് കരുത്തു പകർന്നും കുട്ടികളുടെ വഴിയിൽ സഞ്ചരിക്കുന്ന മൈൻഡ് ഡിസൈൻ പ്രോഗ്രാം വിദ്യാർഥികൾക്കൊപ്പം അധ്യാപകരേയും രക്ഷിതാക്കളെയും അറിവിെൻറ വിസ്മയ ലോകത്ത് എത്തിച്ചു. 50ഓളം കുട്ടികളും അവരുടെ രക്ഷിതാകളും അധ്യാപകരും പങ്കെടുത്തു.
മികച്ച അംഗനവാടിക്കും മികച്ച ടീച്ചർക്കും സംയോജിത ശിശു വികസന സേവന പദ്ധതി പ്രകാരമുള്ള സംസ്ഥാന തല അവാർഡ് ലഭിച്ചത് നിലമ്പൂർ ചേശ്ശേരിക്കുന്ന് അംഗനവാടിക്കാണ്. അധ്യാപിക കെ.ടി സുഹ്റക്ക് മികച്ച പിന്തുണയും സഹായവും നൽകി മുനിസിപ്പൽ ഡിവിഷൻ കൗൺസിലർ ഡെയ്സിയും മുന്നിട്ടിറങ്ങിയതോടെ പ്രദേശത്തെ കുരുന്നുകൾക്കും പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കും അംഗണവാടി മുതൽക്കൂട്ടായി.
10 മുതൽ 19 വയസു വരെയുള്ള കുട്ടികളുടെ കൂട്ടായ്മയായ ടീനേജേഴ്സ് ക്ലബ് രൂപീകരിച്ചാണ് പ്രദേശത്തെ സാമൂഹ്യ പുരോഗതിക്കാധാരമായി ചേലശ്ശേരികുന്ന് അംഗനവാടി പ്രവർത്തിക്കുന്നത്. പാലേമാട് വിവേകാനന്ദ പഠന കേന്ദ്രം കാര്യദർശി കെ.ആർ. ഭാസ്ക്കരപിള്ള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ഡെയ്സി ചാക്കോ അധ്യക്ഷയായി. സംസ്ഥാന പുരസ്ക്കാര ജേതാവ് കെ.ടി. സുഹ്റ മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. എ.എൽ.എം.സി അംഗങ്ങളായ ലാൽ നിലമ്പൂർ, ഇ.പി. ബോബി, സുബീന, രാഹുൽ, ആശ വർക്കർ അജിത, ഹെൽപ്പർ എം. ജയകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.