അധികാരമോ ആർഭാടമോ അല്ല, ലാളിത്യമാണ് ശക്തി -രാഹുൽ ഗാന്ധി
text_fieldsനിലമ്പൂർ: അധികാരങ്ങളിലൂടെയും ആർഭാടങ്ങളിലൂടെയും ശക്തി കാണിക്കുന്നവരുണ്ടെന്നും അത് യഥാർഥത്തിൽ അവരുടെ ദൗർബല്യമാണെന്നും ലാളിത്യമാണ് യഥാർഥ ശക്തിയെന്നും രാഹുൽ ഗാന്ധി എം.പി. ജില്ല പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്ന വിജയഭേരി എക്സലൻസ് അവാർഡ് പരിപാടി അമൽ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാജയങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാനും പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാനും വിദ്യാർഥികളുമായുള്ള സംവാദത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായി. കെ.സി. വേണുഗോപാൽ എം.പി, എ.പി. അനിൽ കുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷൻമാരായ നസീബ അസീസ്, സറീന ഹസീബ്, എൻ.എ. കരീം, ജമീല ആലിപ്പറ്റ, വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, പി.കെ.സി. അബ്ദുറഹിമാൻ, അഡ്വ. ഷറോണ റോയ്, പി.വി. അലി മുബാറക്, ഡോ. സക്കറിയ വർഗീസ്, മുഹമ്മദ് റിയാസ്, സി.എച്ച്. ഇഖ്ബാൽ, ടി. സലീം, ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, എം.പി. ശരീഫ ടീച്ചർ, ഷഹർബാൻ, റൈഹാന കുറുമാടൻ, റഹ്മത്തുന്നിസ, യാസ്മിൻ അരിമ്പ്ര എന്നിവർ സംസാരിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച ആയിരത്തിലധികം വിദ്യാർഥികളും 100 ശതമാനം വിജയം നേടിയ 30 സ്കൂളുകളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.