വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ വഴി പണം തട്ടിപ്പ് വീണ്ടും
text_fieldsനിലമ്പൂര്‍: വ്യാജ ഫേസ്ബുക്ക് മേൽവിലാസം വഴി പണം തട്ടുന്ന സംഘം സജീവം. സാമ്പത്തികസഹായം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെയും കോളജ് പ്രിന്‍സിപ്പല്‍മാരുടെയും ഡോക്ടർമാരുടെയും പേരില്‍ കൂടുതൽ തട്ടിപ്പ് നടത്തുന്നതായാണ് കേസുകൾ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കിലൂടെയും ഇ മെയിലുകളിലൂടെയുമാണ് സാമ്പത്തിക സഹായം തേടുന്നത്. ആശുപത്രി, കോളജ്, യൂനിവേഴ്സിറ്റി വെബ്സൈറ്റുകളില്‍ കയറിയാണ് മെയില്‍ ഐ.ഡിയും മറ്റും ശേഖരിക്കുന്നത്.
കഴിഞ്ഞദിവസം നിലമ്പൂരിലെ മാധ്യമപ്രവർത്തകെൻറ ഭാര്യക്ക് വാഹനാപകടത്തിൽ പരിക്കേറ്റെന്നും 25,000 രൂപ ഉടൻ അക്കൗണ്ടിൽ ഇടണമെന്നും ആവശ്യപ്പെട്ട് സുഹൃത്തിന് ഫേസ്ബുക്ക് മെസഞ്ചർ വഴി സന്ദേശം എത്തി. മുഖം വ്യക്തമല്ലാത്ത രീതിയിൽ സ്ത്രീ പരിക്കേറ്റ് കിടക്കുന്ന ചിത്രം സഹിതമാണ് സന്ദേശം. പുണെ ബാങ്ക് അക്കൗണ്ട് ആയതിനാൽ സംശയം തോന്നിയ സുഹൃത്ത് മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ചതിനാൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടു.
ശേഷവും ഇതേ സന്ദേശം പലതവണ വിവിധ ഭാഷകളിൽ ആവർത്തിച്ചു. തൃശൂര്‍ മിഷന് ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഇ മെയിൽ വഴി 20,000 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടു.
ഓൺലൈൻ വ്യാപാര സൈറ്റുകളിൽനിന്ന് പര്‍ച്ചേഴ്സ് നടത്തിയാണ് സംഘത്തിെൻറ തട്ടിപ്പ്. വിവിധ ജില്ലകളിലെ പ്രിന്‍സിപ്പല്‍മാര്‍ മൊബൈൽ ഫോൺ സ്ക്രീന്‍ഷോട്ട് സഹിതം പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.