ദേശീയ എക്സിബിഷൻ: നിലമ്പൂരിലെ ഗോത്രവർഗക്കാരുടെ കുറുന്തോട്ടിചൂൽ ഉൾപ്പെടെ കാഴ്ചകളാവും
text_fieldsനിലമ്പൂർ: നബാർഡിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രദർശനത്തിൽ നിലമ്പൂരിലെ ഗോത്രവർഗക്കാരുടെ തനത് ഉൽപന്നങ്ങളും സ്ഥാനം പിടിക്കും. നബാര്‍ഡിന്റെ സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്സ്ഥാന് നടപ്പാക്കുന്ന പട്ടിക വര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ഗോത്രാമൃതിനാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ഗോത്രാമൃത് ചെയര്മാന് പി. സുനില്‍, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ വിനുരാജ് എന്നിവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. നിലമ്പൂര്‍ കാട്ടിൽ അധിവസിക്കുന്ന ആദിവാസികള്‍ ഉപയോഗിക്കുന്നതും ഉൽപാദിപ്പിക്കുന്നതുമായ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്പന നടത്താനുമാണ് അവസരം. കാട്ടുതേന്‍, ചെറുതേന്‍, വിവിധ ഇനം ഔഷധ സസ്യങ്ങള്‍, ഗുഹവാസികളായ ചോലനായ്ക്കര്‍ ഉപയോഗിക്കുന്ന കുട്ടകള്‍, കുറുന്തോട്ടി ചൂല്, വനത്തില്‍നിന്ന് ശേഖരിച്ച കാന്താരി, നെല്ലിക്ക തുടങ്ങിയ 18 ഉൽപന്നങ്ങളാണ് എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജന്‍ ശിക്ഷണ്‍ സന്സ്ഥാന് യാത്രയയപ്പ് നല്കി. ജെ.എസ്.എസ് ചെയര്മാന് പി.വി. അബ്ദുൽ വഹാബ് എം.പി യാത്രയയപ്പ് ഉദ്ഘാടനം ചെയ്തു. പി.വി. ജാബിര്‍ അബ്ദുൽ വഹാബ്, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, പ്രോഗ്രാം ഓഫിസര്‍ സി. ദീപ, സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.