Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightഭക്ഷണശാലകളിൽ രാത്രികാല...

ഭക്ഷണശാലകളിൽ രാത്രികാല പരിശോധന; 12 സ്ഥാപനങ്ങൾക്ക് പിഴയിട്ടു

text_fields
bookmark_border
ഭക്ഷണശാലകളിൽ രാത്രികാല പരിശോധന; 12 സ്ഥാപനങ്ങൾക്ക് പിഴയിട്ടു
cancel
camera_alt

ഭ​ക്ഷ‍്യ​സു​ര​ക്ഷ വ​കു​പ്പ്

നി​ല​മ്പൂ​രി​ലെ ഭ​ക്ഷ‍്യ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 

നി​ല​മ്പൂ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് നി​ല​മ്പൂ​രി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ രാ​ത്രി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 12 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​യി​ട്ടു. നി​ല​മ്പൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ കെ.​ടി. അ​നീ​സു​റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ലൈ​സ​ൻ​സി​ല്ലാ​ത്ത​തും ലൈ​സ​ൻ​സ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ​യി​ട്ട​ത്. നി​ല​മ്പൂ​ർ വി.​കെ റോ​ഡ് മു​ത​ൽ ജ്യോ​തി​പ​ടി വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നി​ല​മ്പൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ​ക്ക് പു​റ​മെ ജീ​വ​ന​ക്കാ​രാ​യ പി.​എ​ൻ. പ്ര​വീ​ൺ, പി. ​പ്ര​ജു​ൽ എ​ന്നി​വ​രും പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food inspectionnilamburmalappuram
News Summary - Night inspection of canteens; 12 establishments were fined
Next Story