രാത്രിയാത്ര നിരോധനം: നാടുകാണി ചുരത്തിൽ ചരക്ക് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
text_fieldsനിലമ്പൂർ: നാടുകാണി ചുരത്തിലെ രാത്രിയാത്ര നിരോധനത്തെ തുടർന്ന് ചരക്ക് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാടിെൻറ നാടുകാണി, കേരളത്തിെൻറ വഴിക്കടവ് ആനമറി ഭാഗങ്ങളിൽ ചരക്ക് വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുകയാണ്.
ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മാസം എട്ടിനാണ് രാത്രി എട്ടു മണി മുതൽ രാവിലെ ആറു വരെ ചുരം വഴി ഗതാഗതം നിരോധിച്ചത്.
ഇതോടെ ചുരത്തിെൻറ ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിർത്തിയിടാൻ തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറി ജീവനക്കാരാണ് ഇതിലുള്ളത്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾക്കും മറ്റും സൗകര‍്യങ്ങളില്ല. പ്രദേശങ്ങളിലെ ചായക്കടകളിൽ കോവിഡ് നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവർ ഇടപഴകുന്നതെന്ന് പരാതിയുണ്ട്. ഇതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഡ‍്യൂട്ടിയിലുള്ള പൊലീസുകാർക്കും രോഗഭീഷണിയുണ്ട്. വഴിക്കടവ്, നിലമ്പൂർ സ്റ്റേഷനുകളിലെ 27 പൊലീസുകാരെ പരിശോധിച്ചതിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൈസൂർ, ഗുണ്ടൽപേട്ട്, കെ.ആർ. നഗർ, തൃക്കളാമ്പി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നിന്നാണ് കൂടുതൽ ലോറികളിൽ പച്ചക്കറിയും മറ്റു സാധനങ്ങളും കയറ്റുന്നത്. രാത്രിയാത്ര നിരോധനം മൂലം വൈകിയാണ് ഇവർ മാർക്കറ്റിൽ എത്തുന്നത്. അതിനാൽ മടക്കയാത്രയിലും ചുരത്തിൽ കുടുങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.