Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​ർ ജി​ല്ല...

നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രിയിൽ അ​തി​നൂ​ത​ന പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
Nilambur district hospital Submitted the most innovative projects
cancel
camera_alt

നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഓ​ക്‌​സി​ജ​ൻ പ്ലാ​ന്‍റ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നി​ല​മ്പൂ​ര്‍: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ അ​തി​നൂ​ത​ന പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ച്ചു. ഓ​ക്​​സി​ജ​ന്‍ ടാ​ങ്ക്, അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യു​ള്ള എ​ക്‌​സ്‌​റേ സം​വി​ധാ​നം, എ​ച്ച്.​ടി ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ര്‍ഡു​ക​ളി​ലെ 142 കി​ട​ക്ക​ക​ള്‍ക്ക്​ അ​രി​കി​ലേ​ക്കും ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ നേ​രി​ട്ട് എ​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് ജി​ല്ല പ​ഞ്ചാ​യ​ത്തി‍ന്‍റെ 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്ഥാ​പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും മാ​ത്ര​മു​ണ്ടാ​യി​രു​ന്ന പി​ക്ച​ര്‍ ആ​ര്‍ക്കൈ​വി​ങ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സി​സ്റ്റ​ത്തി​ലു​ള്ള (പി.​എ.​സി.​എ​സ്) എ​ക്‌​സ്‌​റേ സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ പു​തു​താ​യി സ്ഥാ​പി​ച്ച​ത്. നി​ല​വി​ലു​ള്ള ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ മാ​റ്റി​യാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തി‍ന്‍റെ 28 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ എ​ച്ച്.​ടി ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ സ്ഥാ​പി​ച്ച​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ന​സീ​ബ അ​സീ​സ്, എ​ന്‍.​എ. ക​രീം, അം​ഗം എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡി.​പി.​എം ഡോ. ​ടി.​എ​ന്‍. അ​നൂ​പ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ന്‍. അ​ബൂ​ബ​ക്ക​ര്‍, ആ​ര്‍.​എം.​ഒ ഡോ. ​എം. ബ​ഹാ​ഉ​ദ്ദീ​ന്‍, ലേ ​സെ​ക്ര​ട്ട​റി പി. ​വി​ജ​യ​കു​മാ​ര്‍, എ​ച്ച്.​എം.​സി അം​ഗ​ങ്ങ​ളാ​യ പി.​ടി. ഉ​മ്മ​ര്‍, എ. ​ഗോ​പി​നാ​ഥ്, കെ. ​റ​ഹീം, ഇ​സ്മാ​യി​ല്‍ എ​ര​ഞ്ഞി​ക്ക​ല്‍, ജ​സ്മ​ല്‍ പു​തി​യ​റ, കെ.​സി. വേ​ലാ​യു​ധ​ന്‍, ജോ​ര്‍ജ് തോ​മ​സ്, മ​ജീ​ദ് എ​ട​ക്ക​ര, സ​മീ​ര്‍ പു​ളി​ക്ക​ല്‍, ബി​ജു ക​ന​ക​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഇ.​സി.​ജി സേ​വ​നം ഇ​നി 24 മ​ണി​ക്കൂ​റും ബ്ല​ഡ് ബാ​ങ്ക് തു​ട​ങ്ങും

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഇ.​സി.​ജി സേ​വ​നം 24 മ​ണി​ക്കൂ​റാ​ക്കു​ന്ന​തി​ന് തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം. താ​ൽ​ക്കാ​ലി​ക​മാ​യി ഇ.​സി.​ജി ടെ​ക്നീ​ഷ‍്യ​ൻ​മാ​രെ നി​യ​മി​ക്കും. ബ്ല​ഡ് ബാ​ങ്കി​ന്‍റെ പാ​ർ​ട്ടീ​ഷ‍്യ​ൻ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.

ആ​വ​ശ‍്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങും. ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന മു​റ​ക്ക് ഇ​ല​ക്ടീ​വ് സ​ർ​ജ​റി​ക​ളും വി​മു​ക്തി​യി​ലെ കി​ട​ത്തി ചി​കി​ത്സ​യും പു​ന​രാ​രം​ഭി​ക്കും.

ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക അ​ഞ്ച്​ ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കും. മി​ൽ​മ ബൂ​ത്ത്, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യാ​ണ് കോ​മ്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ക​രാ​ർ പു​തു​ക്കി ന​ൽ​കും.

നി​ല​മ്പൂ​ർ സ​ർ​വി​സ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ആ​രോ​ഗ‍്യ വി​ദ‍്യാ​ഭ‍്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ന​സീ​ബ അ​സീ​സ്, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​റീ​ന ഹ​സീ​ബ്, ക്ഷേ​മ കാ​ര‍്യ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ക​രീം, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​റോ​ണ റോ​യ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ. അ​ബൂ​ബ​ക്ക​ർ, എ​ച്ച്.​എം.​സി അം​ഗ​ങ്ങ​ളാ​യ പി.​ടി. ഉ​മ്മ​ർ, കെ.​ടി. കു​ഞ്ഞാ​ൻ, എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, ഷ​മീ​ർ പു​ളി​ക്ക​ൽ, ജോ​ർ​ജ്ജ് തോ​മ​സ്, ബി​ജു ക​ന​ക​കു​ന്നേ​ൽ, കെ.​സി. വേ​ലാ​യു​ധ​ൻ, അ​ബ്ദു​ൽ മ​ജീ​ദ്, എ. ​റ​ഹീം, ബാ​ബു തോ​പ്പി​ൽ, എ. ​ഗോ​പി​നാ​ഥ​ൻ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഫൈ​സ​ൽ എ​ട​ശ്ശേ​രി, പി.​കെ.​എം. ഷാ​ഫി, സ​ലീ​ന ടീ​ച്ച​ർ, കെ.​എം. ഷം​സു​ദ്ദീ​ൻ, ജ​സ്മ​ൽ പു​തി​യ​റ, കെ.​ടി. അ​ജ്മ​ൽ, ആ​ർ.​എം.​ഒ. ഡോ. ​പി.​കെ. ബ​ഹാ​വു​ദ്ദീ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് നാ​ല​ക​ത്ത്, എം.​പി. മൊ​യ്തീ​ൻ​കു​ട്ടി, ലേ ​സെ​ക്ര​ട്ട​റി പി. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nilambur District Hospital
News Summary - Nilambur district hospital Submitted the most innovative projects
Next Story