നൂറ്റാണ്ടിന്റെ പ്രൗഢി നിലനിർത്തി നിലമ്പൂർ കോവിലകം കവാടം നവീകരിക്കുന്നു
text_fieldsനിലമ്പൂർ: പോയകാലത്തിന്റെ പ്രതാപം പേറി നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന നിലമ്പൂര്‍ കോവിലകം പടിപ്പുര അറ്റകുറ്റപ്പണി നടത്തുന്നു. പഴമക്ക് കോട്ടം വരുത്താതെ കവാടത്തിലെ ജീർണതകൾ പരിഹരിച്ച് മോടിപിടിപ്പിക്കുകയാണ് ചെയ്യുന്നത്. മുന്നൂറ് വർഷത്തോളം പഴക്കമുള്ള കോവിലകത്തിന്റെ പഴമക്ക് പോറലേൽപിക്കാതെയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. പടിപ്പുരക്ക് നൂറ് വർഷത്തെ പഴക്കമാണുള്ളത്. ആദ്യമായാണ് കോവിലകം കവാടം നവീകരിക്കുന്നത്.
ചുമരിന്റെ തേപ്പ് പലയിടത്തും അടർന്നിട്ടുണ്ട്. ജനൽ വാതിലുകൾക്കും കേടുണ്ട്. മേയ് മാസത്തിൽ നടക്കുന്ന കോവിലകം കുടുംബയോഗത്തിന് മുമ്പ് പണി പൂർത്തീകരിച്ച് പടിപ്പുര തുറക്കും. പടിപ്പുരയുടെ ഘടനയിൽ മാറ്റം വരുത്തില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിലമ്പൂർ കോവിലകത്തിന്റെ പ്രൗഢി അടയാളപ്പെടുത്തുന്നതാണ് പ്രധാന കമാനം. താമസസൗകര്യത്തോടെയുള്ള കവാടത്തിൽ മുമ്പ് സ്ഥിരമായി പാറാവുകാർ ഉണ്ടായിരുന്നത് കൊണ്ട് പാറാവ് എന്ന പേരിലും പ്രധാന കവാടം അറിയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.