നിലമ്പൂർ നഗരസഭ: നിലനിർത്തുമോ നില തെറ്റുമോ?
text_fieldsജില്ലയിൽ കോൺഗ്രസ് ഭരണനേതൃത്വം വഹിക്കുന്ന ഏക നഗരസഭയാണ് നിലമ്പൂർ. 2010ലാണ് നിലമ്പൂർ പഞ്ചായത്ത് നഗരസഭയായി ഉയർത്തിയത്. ആര്യാടൻ ഷൗക്കത്തായിരുന്നു പ്രഥമ ചെയർമാൻ. രണ്ടാമത്തെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭരണം വിലയിരുത്തലിലാണ് ഇരു മുന്നണികളും.
കോൺഗ്രസ് അംഗം പത്മിനി ഗോപിനാഥ് അധ്യക്ഷയായ യു.ഡി.എഫിെൻറ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഭരണം കൈയാളുന്നത്. ജില്ലയിലെ പ്രധാന വകുപ്പുകളില്‍ പട്ടികവര്‍ഗ വികസന ഓഫിസ്, വനം വകുപ്പിെൻറ ജില്ല കാര്യാലയങ്ങള്‍ എന്നിവ നിലമ്പൂർ നഗരമധ്യത്തിലാണ്. മമ്പാട്, ചാലിയാര്‍, ചുങ്കത്തറ, അമരമ്പലം, കരുളായി പഞ്ചായത്തുകളാണ് അതിര്‍ത്തി പങ്കിടുന്നത്. തേക്കിൻ നാട്ടിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വടപുറം പാലം മുതല്‍ കാടിെൻറ ശീതളിമയും കാഴ്ചകളുമാണുള്ളത്.
33 ഡിവിഷനുകളാണ് നിലമ്പൂർ നഗരസഭയിള്ളെത്. േകാൺഗ്രസ്-16, മുസ്ലിം ലീഗ്-ഒമ്പത്, സി.പി.എം-ആറ്, സി.പി.െഎ-ഒന്ന്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രൻ തുടക്കത്തിൽ എൽ.ഡി.എഫിനോട് ആഭിമുഖ്യം കാണിച്ചിരുന്നെങ്കിലും ഇപ്പോൾ യു.ഡി.എഫ് പക്ഷത്താണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും ഭരണം തുടരാൻ കഴിയുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത വിജയം നഗരസഭയിലും ആവർത്തിക്കാനാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.
പ്രാധാന്യം നൽകിയത് ഭവനരഹിതർക്ക് വീെടാരുക്കാൻ
പത്മിനി ഗോപിനാഥ് (നഗരസഭ അധ്യക്ഷ)
ഭവനരഹിതര്‍ക്ക് വീടൊരുക്കാനാണ് നഗരസഭ പ്രാധാന്യം നല്‍കിയത്. സമ്പൂര്‍ണ ഭവന പദ്ധതി, ആശ്രയ, പി.എം.എ.വൈ, ലൈഫ് തുടങ്ങി നഗരസഭയുടെ ഫണ്ട്, കേന്ദ്ര-സംസ്ഥാന ഫണ്ടുകളിലെ വിവിധ പദ്ധതികളിലായി 1100ലേറെ പേര്‍ക്ക് വീടൊരുക്കി.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 136 പേര്‍ക്കും വീടായി. ഭവന നിര്‍മാണത്തില്‍ എസ്.സി, എസ്.ടി ഭവന നിര്‍മാണം ഉള്‍പ്പെടെ 13.85 കോടി രൂപയാണ് നഗരസഭയുടെ പദ്ധതി വിഹിതം.
87.4 ശതമാനം ഫണ്ട് വിനിയോഗിച്ചതിന് സർക്കാറിൽനിന്ന് അവാർഡ് നേടാനായി. ആയുഷ്, ഹരിത അവാർഡ്, കായകൽപം തുടങ്ങിയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 72 ലക്ഷം രൂപ ചെലവിൽ എല്ലാ ഡിവിഷനുകളിലും 30 വീതം തെരുവുവിളക്കുകൾ. ആരോഗ്യ വികസനത്തിനായി 3.12 കോടി രൂപ ചെലവഴിച്ചു.
മുമ്മുള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മികവുറ്റതാക്കി. ദേശീയ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ രണ്ടാമത്തേത് നിലമ്പൂര്‍ അര്‍ബന്‍ ഹെല്‍ത്ത് സെൻററാണ്. വിദ്യാഭ്യാസത്തിന് 2.90 കോടി രൂപ ചെലവഴിച്ചു. നഗരസഭയുടെ മുഴുവന്‍ സ്കൂളുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളായി. അംഗൻവാടികൾ മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റി. കുടിവെള്ളത്തിന് 1.76 കോടി രൂപ ചെലവഴിച്ചു. 18.82 കോടി രൂപയുടെ റോഡുകളാണ് നഗരസഭയില്‍ പൂര്‍ത്തിയാക്കിയത്.
വികസനം കടലാസിലും പ്രഖ്യാപനത്തിലും മാത്രം
എന്‍. വേലുക്കുട്ടി (സി.പി.എം)
നഗരസഭയുടെ വികസനം കടലാസിലും പ്രഖ്യാപനത്തിലും മാത്രമാണ്. ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം, ഭവന നിര്‍മാണം രംഗങ്ങളിലൊന്നും എടുത്തുപറയാനാവുന്ന വികസനം നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാറിെൻറയും എം.എല്‍.എയുടെയും ഇടപെടലിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നിലമ്പൂരില്‍ പറയാനുള്ളത്.
ആശുപത്രി റോഡ്, വീട്ടിക്കുത്ത് റോഡ്, ഗവ. മാനവേദന് വി.എച്ച്.എസ്.എസ് തുടങ്ങിയവിടങ്ങളിലെ വികസനങ്ങള്‍ എം.എല്‍.എ ഫണ്ടിലുള്ളതാണ്. അന്താരാഷ്ട്ര സ്റ്റേഡിയം ഉള്‍പ്പെടെ കൊണ്ടുവന്ന് മാനവേദന് സ്കൂളിനെ മികവുറ്റതാക്കിയതില്‍ നഗരസഭക്ക് റോളില്ല. സ്കൂളിന് നഗരസഭ പ്രഖ്യാപിച്ച 25 ലക്ഷം ഇപ്പോഴും പ്രഖ്യാപനം മാത്രമാണ്.
മാലിന്യ സംസ്കരണം, തെരുവുവിളക്കുകള്‍, കാര്‍ഷിക മേഖല, പ്രധാനമന്ത്രി യോജന, ലൈഫ് ഭവന പദ്ധതി, അടിസ്ഥാന വികസനം, സുഭിക്ഷ കേരളം പദ്ധതി ഇതെല്ലാം നടപ്പാക്കുന്നതില്‍ പൂര്‍ണ പരാജയമാണ്. നിലമ്പൂര്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡും പരിസരവും ഇപ്പോഴും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്.
തെരുവുവിളക്കുകള്‍ക്കായി മൂന്ന് പദ്ധതികളിൽ 66 ലക്ഷം രൂപ ചെലവിെട്ടങ്കിലും അഴിമതി മൂലം ഇപ്പോഴും വിളക്കുകൾ കത്തുന്നില്ല. കാര്‍ഷിക മേഖലക്ക് നീക്കിെവച്ച തുക വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വരെ പരാമര്‍ശിച്ചിട്ടുണ്ട്. പച്ചക്കറി കൃഷി പദ്ധതിയിലൂടെ 20 ലക്ഷം തൈകളുടെ വിതരണം നടത്തി ഒന്നരയേക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍ നട്ടുവെന്നല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളില്ലാതെ അവ നശിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.