നിലമ്പൂർ റെയിൽവേയിൽ അടിപ്പാത ഒരുങ്ങുന്നു
text_fieldsനിലമ്പൂർ: നിലമ്പൂർ-പെരുമ്പിലാവ് റോഡിൽ നിലമ്പൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള റെയിൽവേ ഗേറ്റിൽ അടിപ്പാത ഒരുങ്ങുന്നു. 49 ശതമാനം റെയിൽവേയും 51 ശതമാനം സംസ്ഥാന സർക്കാറും ചെലവ് വഹിക്കുന്ന പദ്ധതിയാണിത്. കേരള റെയിൽവേ ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. ഏറ്റവും കുറഞ്ഞ സ്ഥലം ഏറ്റെടുക്കുന്ന പദ്ധതികളാണ് ആദ്യം ആരംഭിക്കുന്നത്. അഞ്ചു സെേൻറാളം ഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടത്. അതിനുള്ള ഫണ്ട് പാസായിട്ടുണ്ട്.
മേൽപാലം നിർമാണമാണ് തീരുമാനിച്ചിരുന്നതെങ്കിലും അടിപ്പാതയാണ് പരിഗണിക്കുന്നത്. 15.83 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർദിഷ്ട കോഴിക്കോട്-മലപ്പുറം-പാലക്കാട് മലയോര ഹൈവേയിൽ പൂക്കോട്ടുംപാടം- മൂലേപ്പാടം അലൈൻമെൻറിൽ ഉൾപ്പെട്ടതാണ് ഈ ഭാഗം.
ഇതുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ പൊതുമരാമത്ത് റോഡ് വിഭാഗവുമായി ചർച്ച നടത്തി. ഡിസംബർ അവസാനത്തിൽ ടെൻഡർ നടപടി ആരംഭിക്കും. റെയിൽ പാളത്തിന് താഴെ 25 മീറ്റർ നീളത്തിൽ 9.25 മീറ്റർ വീതിയിലും 5.5 മീറ്റർ ഉയരത്തിലുമാണ് കോൺക്രീറ്റ് ബോക്സ് നിർമിക്കുക. 7.5 മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് കടന്നുപോകാനാവും. ഒരുവശം 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാവും. ഇതിലേക്ക് 200 മീറ്റർ നീളത്തിൽ അപ്രോച് റോഡും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.