നാടുകാണിയിൽ ഇളവ് നൽകാതെ തമിഴ്നാട്; ചുരം തുറന്നത് യാത്രക്കാർക്ക് പ്രയോജനമായില്ല
text_fieldsനിലമ്പൂർ: കോവിഡ് ഭീതിമൂലം ആറ് മാസമായി അടച്ചിട്ട നാടുകാണി ചുരം അന്തർ സംസ്ഥാന പാത ഉപാധികളോടെ സംസ്ഥാന സർക്കാർ തുറന്നെങ്കിലും യാത്രക്കാർക്ക് പ്രയോജനകരമാവുന്നില്ല. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്രക്കാർക്കാണ് കൂടുതൽ തിരിച്ചടിയായത്.
ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ചുരം വഴി യാത്രചെയ്യാൻ കേരളം അനുമതി നൽകിയെങ്കിലും തമിഴ്നാട് സർക്കാർ നിയമത്തിൽ ഇളവ് അനുവദിക്കാത്തതാണ് തിരിച്ചടിക്ക് കാരണം.തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ ഇ-പാസ് വേണമെന്ന നിലപാടിൽ തന്നെയാണ് അധികൃതർ.
കേരളത്തിെൻറ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഞായറാഴ്ച ചുരം കയറിയ യാത്രക്കാർക്ക് തമിഴ്നാടിെൻറ നാടുകാണിയിലെ പൊലീസ് ചെക്ക്പോസ്റ്റ് കടക്കാനാവാതെ മടങ്ങേണ്ടി വന്നു.
ആനമറിയിൽനിന്ന് 18 കിലോമീറ്ററാണ് തമിഴ്നാടിെൻറ പ്രത്യേക പൊലീസ് ചെക്ക് പോസ്റ്റിലേക്കുള്ളത്.
ഇത്രയും ദൂരം യാത്രചെയ്തവർക്കാണ് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാനാവാതെ മടങ്ങേണ്ടി വന്നത്. അപേക്ഷിച്ച് രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ഇ-പാസ് ലഭിക്കുക. ഇത്രയും ദിവസം ചുരം മേഖലയിൽ കാത്തുകിടക്കുക പ്രായോഗികമല്ല.
നാടുകാണി ചുരം പാതയിൽ കേരളത്തിെൻറ അതിർത്തി പങ്കിടുന്ന നീലഗിരി ജില്ല തമിഴ്നാടിെൻറ ടൂറിസം ജില്ലയാണെന്നുള്ളതും നിയമം കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം, തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നത് ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.