നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിൽ പകൽ സർവിസിന് പ്രതീക്ഷയേറി
text_fieldsനിലമ്പൂർ: പാലക്കാട് റെയിൽവേ ഡിവിഷനിൽ സ്റ്റേഷൻ ഓഫിസർമാരുടെ ഒഴിവിലേക്ക് ദക്ഷിണ റെയിൽവേ താൽക്കാലികമായി 20 പേരെ നിയമിച്ചതോടെ നിലമ്പൂർ- ഷൊർണൂർ റെയിൽപാതയിൽ പകൽ സർവിസിൽ ചിലത് പുനരാരംഭിക്കാൻ സാധ്യതയേറി. ട്രെയിൻ ടൈം ഗ്രൂപ് അഡ്മിൻ സലീം ചുങ്കത്ത്, പി.പി. സൈനുൽ ആബിദ് എന്നിവർ ചൊവ്വാഴ്ച പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ തൃലോക് കോത്തരിക്ക് നിവേദനം നൽകാനെത്തിയപ്പോൾ പാസഞ്ചർ സർവിസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഏഴ് ട്രെയിനുകളുടെ 14 സർവിസാണ് പാതയിലുണ്ടായിരുന്നത്. കോവിഡ് മൂലം സർവിസ് നിർത്തിവെച്ച ശേഷം പകൽ ട്രെയിനുകളൊന്നും പാതയിൽ പുനഃസ്ഥാപിച്ചിട്ടില്ല.
നിർത്തിവെച്ച പകൽ ട്രെയിനുകൾ ഉൾപ്പെടെ സർവിസ് നടത്തണമെന്നാവശ്യപ്പെട്ട് നിലമ്പൂർ സ്റ്റേഷനിൽ നിലമ്പൂർ- മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിലുള്ള റിലേ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.