ഓണം വർണാഭമാക്കാൻ മറുനാടൻ പൂക്കൾ ഇത്തവണയുമില്ല
text_fieldsനിലമ്പൂർ: ഓണം പടിവാതിൽക്കലെത്തുമ്പോൾ മലയാളിയോടൊപ്പം നഷ്ടങ്ങളുടെ കഥകളുമായി അന‍്യദേശക്കാരും. കർണാടകയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന ചെണ്ടുമല്ലിയും ചെമന്തിയും അരളിയുമൊന്നും കോവിഡ് കാലമായതിനാൽ ഇത്തവണയും കാര്യമായെത്തില്ല. ബസുകളില്ലാത്തതും ഇറക്കുമതി നിയന്ത്രണവും പൂകർഷകർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചത്.
കൂടാതെ, കൂടുതൽ ആളെ പങ്കെടുപ്പിച്ചുള്ള ഓണാഘോഷങ്ങൾക്ക് വിലക്കുള്ളതിനാൽ തന്നെ വലിയ പൂക്കളം ഒരുക്കലും ഇൗ ഓണത്തിന് ഉണ്ടാകില്ല. കൂടാതെ വിദ്യാലയങ്ങളും മറ്റും അടഞ്ഞുകിടക്കുന്നതും വലിയ നഷ്ടമണ് വരുത്തിയിരിക്കുന്നത്.
ഗുണ്ടൽപേട്ടിൽ ഓണം മുന്നിൽകണ്ട് നിരവധി കർഷകർ പൂകൃഷിയിറക്കിയിരുന്നു. കോവിഡ് മൂലം വഴിയടഞ്ഞതോടെ പൂപാടങ്ങളിൽ വിരിഞ്ഞത് ഇവരുടെ കണ്ണീർ പൂക്കളാണ്.
2018ലും 2019ലും പ്രളയം മൂലവും കേരളത്തിലേക്കുള്ള പൂക്കളുടെ വരവ് നിലച്ചിരുന്നു. രണ്ട് വർഷത്തെ നഷ്ടത്തിന് കുറച്ച് ആശ്വാസം തേടിയാണ് ബേരമ്പാടി കക്കൻതൊണ്ടിയിലെ മഹേശൻ ഇക്കുറി നാല് ഏക്കർ ഭൂമിയിൽ ചെണ്ടുമല്ലി കൃഷി വ‍്യാപിപ്പിച്ചത്. കഴിഞ്ഞ വർഷം ബസിൽ പൂക്കൾ നിലമ്പൂരിലെത്തിച്ചാണ് വിൽപ്പന നടത്തിയത്. എന്നാൽ, അന്ന് കച്ചവടം നടന്നില്ല. കൃഷിയിടത്തിലെ പകുതി പൂക്കൾ മാത്രമാണ് വിൽക്കാനായത്. നൂറ് കണക്കിന് മറ്റ് പൂകർഷകരുടെ സ്ഥിതിയും മറിച്ചല്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു ഏക്കറിൽ നിന്ന് 15 ടൺവരെ പൂക്കൾ ലഭിക്കുമെന്ന് ബേരമ്പാടിയിലെ പൂകർഷകൻ തൊപ്പയ്യൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.