567 ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് പട്ടയം
text_fieldsനിലമ്പൂർ: ജില്ലയിലെ ഭൂരഹിതരായ 567 ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമിയുടെ പട്ടയം ജനുവരി 22ന് വിതരണം ചെയ്യും. ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയുടെ പട്ടയമാണ് നൽകുന്നത്. നറുക്കെടുപ്പിലൂടെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി പ്ലോട്ടുകളാക്കി നൽകിയിരുന്നു. ഇവയുടെ പട്ടയമാണ് വിതരണം ചെയ്യുക.
നിലമ്പൂര്‍ വില്ലേജിലെ തൃക്കൈക്കുത്ത്, കുറുമ്പലങ്ങോട് വില്ലേജിലെ നെല്ലിപ്പൊയില്‍, അകമ്പാടം വില്ലേജിലെ അത്തിക്കൽ എന്നിവിടങ്ങളിലെ ഭൂമിയാണിത്. 567 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും. തൃക്കൈക്കുത്ത് 10 സെന്റ് വീതമുള്ള 131 പ്ലോട്ടുകളും അത്തിക്കലിൽ 20 സെന്റ് വീതമുള്ള 60 പ്ലോട്ടുകളും നെല്ലിപ്പൊയിലില് 40 സെന്റ് വീതമുള്ള 373 പ്ലോട്ടുകളുമാണുള്ളത്. ബാക്കി വരുന്ന ഭൂമിക്കായി വീണ്ടും അപേക്ഷ ക്ഷണിക്കും.
നിലമ്പൂരിൽ നടക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാധാകൃഷ്ണൻ പട്ടയമേളയിൽ പങ്കെടുക്കും. മേളയുടെ ഭാഗമായി പി.വി. അൻവർ എം.എൽ.എയുടെ അധ്യക്ഷതയിൽ നിലമ്പൂരിൽ യോഗം ചേർന്നു.
നിലമ്പൂർ തഹസില്‍ദാര്‍ എം.പി. സിന്ധു, ഭൂരേഖ വിഭാഗം തഹസിൽദാർ എ. ജയശ്രീ, ജില്ല സംയോജിത പട്ടികവര്‍ഗവികസന പദ്ധതി പ്രൊജക്ട് ഓഫിസര്‍ കെ.എസ്. ശ്രീരേഖ തുടങ്ങിയവർ സംസാരിച്ചു. വകുപ്പ് പ്രതിനിധികള്‍, രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സന്നദ്ധ സംഘടന, കര്‍ഷക സംഘടന പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.