യുവാവിന്റെ ചികിത്സക്ക് തുക സമാഹരിക്കാൻ നാട്
text_fieldsനിലമ്പൂർ: അർബുദ ബാധിതനായ നിലമ്പൂര്‍ പാടിക്കുന്നിലെ മൂര്‍ഖന്‍ റഊഫ് എന്ന ബാബുവിന്റെ ചികിത്സക്ക് ഫണ്ട് സമാഹരിക്കാന്‍ നാടൊരുങ്ങി. ബാബുവിന്റെ മജ്ജ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് ഫണ്ട് സമാഹരിക്കാനാണ് നാട് ഒന്നിക്കുന്നത്. 30 ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സക്ക് നാട്ടിലും മറുനാട്ടിലുള്ള കാരുണ്യ മനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഹായ സമിതി.
നിലമ്പൂര്‍ നഗരസഭയിലെ പാടിക്കുന്ന് താമസിക്കുന്ന റഊഫ് രക്താർബുദം ബാധിച്ച് ചികിത്സ തേടികൊണ്ടിരിക്കെയാണ് മജ്ജ മാറ്റിവെക്കേണ്ട അവസ്ഥയിലായത്. പ്രവാസ ജീവതത്തിനിടെ നാട്ടിലെത്തിയപ്പോഴാണ് റഊഫിന് അർബുദം സ്ഥിരീകരിച്ചത്. ഭാര്യയും മൂന്ന് പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം.
പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, നഗഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഡിവിഷന് കൗണ്‍സിലര്‍ എ.പി. ഖൈറുന്നീസ എന്നിവര്‍ രക്ഷാധികാരികളായുള്ള മൂര്‍ഖന്‍ റഊഫ് ചികിത്സ സഹായ സമിതിയും നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിട്ടുണ്ട്.
ബുധനാഴ്ച ഫണ്ട് സമാഹരണം തുടങ്ങും. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ റഊഫിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്ന് സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സഹായം ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് 8086808000, 9447350292, 9947144955 നമ്പറുകളില്‍ ഗൂഗ്ൾ പേ ആയോ റഊഫിന്റെ ഭാര്യ റാസിലയുടെ പേരിലുള്ള നിലമ്പൂര്‍ സി.എസ്.ബി ബാങ്കിലെ 040003782552190001 എന്ന നമ്പറിലുള്ള അക്കൗണ്ടിലോ പണം അയക്കാമെന്നും സമിതി അറിയിച്ചു. സമിതി വര്‍ക്കിങ് ചെയര്മാന് അനില്‍ റോസ്, ജനറല്‍ കണ്‍വീനര്‍ ഇ. അബ്ദുല്‍ ഹക്കീം, ട്രഷറര്‍ സി. അബ്ദുസ്സമദ്, അംഗങ്ങളായ പാലൊളി മഹ്ബൂബ്, എം. മുജീബ് റഹ്മാന്, പൂളക്കല്‍ അബ്ദുട്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.