പീപ്പിൾസ് ലൈബ്രറി 102ാമത് സാഹിത്യക്കൂട്ടം
text_fieldsപൂക്കോട്ടുംപാടം: പീപ്പിൾസ് ലൈബ്രറി 102ാമത് സാഹിത്യക്കൂട്ടം സാംസ്കാരിക പരിപാടി പൂക്കോട്ടുംപാടത്ത് നടന്നു. നന്മ ജില്ല സെക്രട്ടറി വി. സജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യുവ കവയത്രി ജി.എസ്. ദിവ്യയുടെ കവിതകളിലൂടെ എന്ന രചനയുടെ ചർച്ചക്ക് രാജീവ് ചെമ്മിണിക്കര വിഷയമവതരിപ്പിച്ചു. വായനക്കായി സമർപ്പിച്ച പുസ്തകക്കൂട്ടിൽ നിന്ന് പുസ്തകമെടുത്ത് വായിച്ചവരിൽ നിന്ന് മികച്ച മൂന്ന് വായനക്കാരെ തിരഞ്ഞെടുത്ത് ആദരിച്ചു.കെ.ആർ. അതുല്യ, പി. ബഷീർ, എൻ. സഫ്ന എന്നിവരെയാണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്.
സാക്കിർ സാക്കി, രാജേഷ് അമരമ്പലം, പി. സജിൻ, സുശീലൻ നടുവത്ത്, ഗിരീഷ് മാരേംഗലത്ത്, നീനാ കുര്യൻ, ജി. ശ്രീനി, മുജീബ് റഹ്മാൻ കരുളായി, മുഹമ്മദ് കോയ കടവത്ത്, കെ.വി. ദിവാകരൻ, കെ. വനജ തുടങ്ങിയവർ സംസാരിച്ചു. ജി.എസ്. ദിവ്യ ചർച്ചകളോട് പ്രതികരിച്ച് സംസാരിച്ചു. തുടർന്ന് കവിതകൾ അവതരിപ്പിച്ചു. പുസ്തകക്കൂടിന്റെ മികച്ച വായനക്കാർക്ക് സാക്കിർ സാക്കി, മുജീബ് റഹ്മാൻ എന്നിവർ പീപ്പിൾസ് വായനശാലയുടെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.