‘‘വഹാബ് സാറിനോട് ഏറ്റക്കും വലിയ നന്ദിണ്ട്’’
text_fieldsനിലമ്പൂർ: ‘കളിക്കാൻ ഞങ്ങൾക്ക് ഗ്രൗണ്ട് ഇല്ല. വഹാബ് സാറ് ഞങ്ങൾക്ക് കളിക്കാൻ ഗ്രൗണ്ട് തരണം. ആരെങ്കിലും വഹാബ് സാറിന് ഈ വിഡിയോ അയച്ച് കൊടുക്കണം, വിഡിയോ കണ്ടാൽ അത്രക്കും ഞങ്ങൾക്ക് ഉറപ്പുണ്ട് വഹാബ് സാറ് ഞങ്ങൾക്ക് ഗ്രൗണ്ട് തരും. മൂന്നാഴ്ച മുമ്പാണ് കളിക്കാൻ സൗകര്യം വേണമെന്ന് പറഞ്ഞ് നിലമ്പൂർ അമൽ കോളജിന് സമീപമുള്ള മൈലാടിയിലെ കുട്ടികൾ റീൽസ് ചെയ്തത്.
മുമ്പ് അമൽ കോളജ് മൈതാനത്ത് ചെറിയ കുട്ടികൾ കളിച്ചിരുന്നു. ചുറ്റുമതിലും മറ്റും വന്നതോടെ ഇവർക്ക് കളിക്കാൻ ഇടമില്ലാതായി. ഇതോടെയാണ് കോളജ് കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ കളിച്ചോളാം വഹാബ് സാർ അവസരം ഉണ്ടാക്കിതരണമെന്ന് പറഞ്ഞ് റീൽസ് ഇറക്കിയത്. ഈ വിഡിയോ വൈറലായതോടെ കുട്ടിക്കൂട്ടത്തെ തേടി കോളജിന്റെ എം.ഡി കൂടിയായ പി.വി. അബ്ദുൽ വഹാബ് എം.പിയെത്തി. കുട്ടികളോട് ആവശ്യം ചോദിച്ചറിഞ്ഞു. കോളജ് വിട്ടതിന് ശേഷം ഗ്രൗണ്ടിൽ കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് പ്രിൻസിപ്പാളോട് ചട്ടംകെട്ടി. കുട്ടികൾക്ക് കളിക്കാൻ പന്തും ആവശ്യമെങ്കിൽ പരിശീലകനെയും ഏർപ്പാട് ചെയ്തുതരാമെന്ന് ഉറപ്പും നൽകി ഏറെ നേരം കുട്ടികളുമായി ചെലവഴിച്ച് സെൽഫിയും എടുത്താണ് അദ്ദേഹം മടങ്ങിയത്. ശേഷം വഹാബ് സാറിനും റീൽസ് പ്രചരിപ്പിച്ചവർക്കും പെരുത്ത് നന്ദി രേഖപ്പെടുത്തി വീണ്ടും റീൽസ് ഇട്ടാണ് മിഠുക്കർ സന്തോഷം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.