അമ്മക്കരുതൽ തുണച്ചില്ല, കണ്ണ് തുറക്കുംമുമ്പ് അവർ വിടപറഞ്ഞു
text_fieldsനിലമ്പൂർ: പട്ടിയുടെ നിലക്കാതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ആ കാഴ്ച കണ്ട് അവർ നടുങ്ങി. ഒരു മൂർഖൻ പട്ടിയുടെ അടുത്ത് പത്തിവിടർത്തി ആടുന്നു. സമീപത്ത് കിടക്കുന്ന കണ്ണുകീറി തുടങ്ങിയിട്ടില്ലാത്ത പട്ടിക്കുഞ്ഞുങ്ങൾക്ക് അനക്കവുമില്ല. മുക്കട്ട ചീപ്പനാംകുഴിയിൽ പാറപ്പുറം സുഹറാബിയുടെ വീടിനോട് ചേർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
വീട്ടുകാർ ഉടൻ എമർജൻസി റസ്ക്യൂ ഫോഴ്സിനെ അറിയിച്ചു. റസ്ക്യൂ സ്ക്വാഡംഗം മജീദ്, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. അപ്പോഴേക്കും മൂർഖൻ സമീപത്തെ കല്ലുകൾക്കിടയിലെ മാളത്തിൽ കയറി.
ദിവസങ്ങൾ മാത്രം പ്രായമുള്ള മൂന്ന് നായ്ക്കുട്ടികളും അപ്പോഴേക്കും മൂർഖെൻറ കടിയേറ്റ് മരിച്ചിരുന്നു. കടിയേറ്റ തള്ളപട്ടിക്ക് വൈദ‍്യസഹായം നൽകുന്നതിനിടെ മൂർഖൻ കല്ലുകൾക്കിടയിൽനിന്ന് പുറത്തുവന്നു. അഞ്ചടിയോളം നീളമുള്ള പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.