അർബുദബാധിതനായ ഭർത്താവിന് പറക്കമുറ്റാത്ത കുട്ടികളെ കൂട്ടിരുത്തി പൂർണിമ ഇറങ്ങിത്തിരിച്ചത് കുഞ്ഞാളുവിന് തണലേകാൻ
text_fieldsനിലമ്പൂർ: മഹാമാരിക്കാലത്തെ ആകുലതകൾക്കും ആശങ്കകൾക്കുമിടയിൽ പൂർണിമയുടെ ജീവിതസന്ദേശം മഹത്തരമാകുന്നു. നിലമ്പൂർ അഗ്നിരക്ഷ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം വഴിക്കടവ് മരുത സ്വദേശി പൂർണിമയാണ്, ജീവിതത്തിൽ ഒറ്റപ്പെട്ട കുഞ്ഞാളുവിന് നിലമ്പൂർ ജില്ല ആശുപത്രിയിൽ കൂട്ടിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതിനാൽ മരുത അരഞ്ഞിപ്പാലത്തിങ്ങല്ലിൽ തനിച്ച് താമസിക്കുകയാണ് വിജയകുമാരി എന്ന കുഞ്ഞാളു (63). തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കുകയെന്നത് കുഞ്ഞാളുവിെൻറ വലിയ മോഹമായിരുന്നു.
ശസ്ത്രക്രിയക്ക് ആശുപത്രിയിൽ കൂട്ടുപോകാൻ ആളില്ലാതെ വിഷമിക്കുമ്പോഴാണ് പൂർണിമയുടെ സഹായം ലഭിച്ചത്. മരുത കാഞ്ഞിരത്തിങ്ങല്ലിൽ നിർധന കുടുംബത്തിെൻറ വീട് പുനരുദ്ധാരണത്തിന് സിവിൽ ഡിഫൻസ് അംഗങ്ങളോടൊപ്പമെത്തിയപ്പോഴാണ് കുഞ്ഞാളുവിെൻറ ദുരിതം പൂർണിമയറിഞ്ഞത്. അർബുദ രോഗത്തിന് ചികിത്സയിലുള്ള ഭർത്താവിെൻറ സമ്മതം വാങ്ങി പറക്കമുറ്റാത്ത കുട്ടികളെ ഭർത്താവിന് കൂട്ടിരുത്തിയാണ് പൂർണിമ കുഞ്ഞാളുവിനെ ശുശ്രുഷിക്കാൻ ആശുപത്രിയിൽ കൂട്ടിനെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ ഇവരെ പ്രാഥമിക ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്നതും മരുന്നും ഭക്ഷണവും എത്തിക്കുന്നതുമെല്ലാം പൂർണിമയാണ്. രണ്ട് ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.