റജീം കല്ലായി: കണ്ണീർ ഓർമകൾ പങ്കുവെച്ച് നിലമ്പൂർ
text_fieldsനിലമ്പൂര്‍: നിലമ്പൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലുള്ളവരും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് റജീം കല്ലായി അനുസ്മരണം സംഘടിപ്പിച്ചു. അവസരങ്ങള്‍ പലതും തേടിയെത്തിയിട്ടും നാടിനായി ജീവിച്ച കലാകാരനായിരുന്നു റജീം കല്ലായി എന്ന് യോഗം അനുമസ്മരിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഹൃദയാഘാതമുണ്ടാകുന്നവര്‍ക്ക് ജില്ല ആശുപത്രിയില്‍ മതിയായ ചികിത്സ സൗകര്യം ഒരുക്കാനുള്ള കൂട്ടായ്മവേണമെന്നു അഭിപ്രായവും ഉയര്‍ന്നു. ഹൃദയഘാതത്തെ തുടർന്നാണ് റജീം കല്ലായി കഴിഞ്ഞ ദിവസം മരിച്ചത്.
ഫോട്ടോഗ്രാഫര്‍, ചിത്രകാരന്‍, ഡോക്യുമെന്ററി സംവിധായകന്‍, എഴുത്തുകാരന്‍, കമ്പ്യൂട്ടര്‍ ഡിസൈനര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍, നാടക കൃത്ത്, നടന്‍ തുടങ്ങി ഒട്ടേറെമേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭയായിരുന്നു റജീം. രണ്ടു പ്രളയത്തിലും കോവിഡ് മഹാമാരികാലത്തും നിലമ്പൂരില്‍ സേവനരംഗത്ത് സജീവമായിരുന്നു.എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഇ. പത്മാക്ഷന്‍, എം. മുജീബ്, നിലമ്പൂര്‍ മണി, കൗണ്‍സിലര്‍ വിജയനാരായണന്‍, വി.എ. കരീം, യു. നരേന്ദ്രന്‍, പി.വി. സനില്‍ കുമാര്‍, വിനോദ് പി. മേനോന്‍, ഉമേഷ് നിലമ്പൂര്‍, എ.കെ. ഷൗക്കത്തലി, പി.വി. സാജന്‍, ഡോ. ബാബു വര്‍ഗീസ്, ബ്രിജേഷ് നിലമ്പൂര്‍, കോയ കടവത്ത്, കെ. ഷെബീറലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.