രാജ്യറാണി തിരുവനന്തപുരം വരെ; ആവശ്യം യാഥാർഥ്യമായില്ല
text_fieldsനിലമ്പൂർ: സർവിസ് പുനരാരംഭിച്ച രാജ്യറാണി -കൊച്ചുവേളി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ നീട്ടണമെന്ന ആവശ്യം യാഥാർഥ്യമായില്ല. രാജ്യറാണി കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്നതിനാൽ ആർ.ആർ.സിയിലേക്കുള്ള രോഗികളും സഹായികളും ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര വണ്ടിയാക്കിയതോടെയാണ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചത്.
നേരത്തേ അമൃത എക്സ്പ്രസുമായി കൂടിച്ചേർന്നുള്ള സർവിസ് തിരുവനന്തപുരം സെൻട്രൽ വരെ ആയിരുന്നു. സെൻട്രലിൽ പാർക്കിങ് യാർഡിെൻറ കുറവും മെയിൻറനന്‍സ് േസ്ലാട്ടുമില്ലാത്തതിനാലാണ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതെന്നാണ് റെയിൽവേ വിശദീകരണം.
നാഗര്‍കോവില്‍ വരെ നീട്ടണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍- മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിൽ നൽകിയ നിവേദനം തിരുവനന്തപുരം റെയില്‍വേ ഡിവിഷന് അംഗീകരിച്ചതാണ്. എന്നാൽ, കന്യാകുമാരി ഡിസ്ട്രിക്ട് റെയില്‍വേ യൂസേഴ്സ് അസോസിയേഷെൻറ എതിര്‍പ്പ് തിരിച്ചടിയായി. നാഗര്‍കോവിൽ കേരളത്തില്‍നിന്നുള്ള വണ്ടികളുടെ പാര്‍ക്കിങ് ഏരിയ മാത്രമല്ലെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് രാത്രി മംഗലാപുരത്തേക്ക് പോകുന്ന മൂന്ന് എക്സ്പ്രസ് വണ്ടികളില്‍ ഏതെങ്കിലും ഒന്ന് നാഗര്‍കോവിലില്‍നിന്ന് തുടങ്ങിയാൽ എതിർപ്പ് പിൻവലിക്കാമെന്നാണ് അവരുടെ വാദം. ഈ ആവശ്യം 2013 മുതല്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. ആവശ്യം നടപ്പായാൽ തിരുവനന്തപുരത്ത് ഒരു മെയിൻറനന്‍സ് േസ്ലാട്ട് ഒഴിവ് കിട്ടും.
അങ്ങനെ വന്നാൽ രാജ്യറാണിയെ തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടി ഒഴിവ് വരുന്ന മെയിൻറനന്‍സ് േസ്ലാട്ടില് പാർക്ക് ചെയ്യാനാവും. കേരളത്തിനും നാഗർകോവിലിനും ഉപകാരപ്പെടുന്ന രീതിയില്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.വി. അബ്ദുൽ വഹാബ് എം.പി റെയില്‍വേക്ക് കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.