നാട് കരുണ ചൊരിഞ്ഞു; റജീനയും കുടുംബവും ഇനി പുതിയ വീട്ടിൽ
text_fieldsകരുവാരകുണ്ട്: നാടിെൻറ നന്മയുടെ പിന്തുണയിൽ വൃക്ക മാറ്റിവെച്ച് ജീവിതം തിരികെപ്പിടിച്ച റജീന തിങ്കളാഴ്ച മുതൽ നാട്ടുകാർ നിർമിച്ച സ്നേഹവീട്ടിൽ പുതുജീവിതം തുടങ്ങും. കേരള എസ്റ്റേറ്റിലെ വെള്ളാട്ടുതൊടിക അശ്റഫിെൻറ ഭാര്യ റജീനക്കാണ് (38) നാടും നാട്ടുകാരും പുതുജീവനും പുതുജീവിതവും നൽകിയത്.
രണ്ട് മക്കളുടെ ഉമ്മയായ റജീന മൂന്നു വർഷം മുമ്പാണ് വൃക്കരോഗിയായത്. ദാരിദ്ര്യവും രോഗവും ജീവിതവഴിയടച്ച കുടുംബത്തിന് താങ്ങായി നാട്ടുകാരെത്തി. റജീനയുടെ മാതാവ് വൃക്ക നൽകാമെന്നേറ്റതോടെ ചികിത്സ സമിതി ധനസമാഹരണം തുടങ്ങി. നാട്ടുകാരും പ്രവാസികളും ഒന്നിച്ചതോടെ അരക്കോടി രൂപയാണ് സ്വരൂപിച്ചത്. വൃക്ക മാറ്റിവെക്കലും അനുബന്ധ ചികിത്സയും കഴിഞ്ഞിട്ടും 25 ലക്ഷത്തോളം രൂപ ബാക്കിയായി. ഇതുപയോഗിച്ച് ഇവർക്കായി സ്ഥലംവാങ്ങി വീട് നിർമിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് ഇതിെൻറ ഗൃഹപ്രവേശം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ചെയർമാനും കെ.കെ. ജയിംസ് കൺവീനറും അബു പട്ടണത്ത് ട്രഷററുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.