ആദിവാസികളുടെ പുനരധിവാസം: അവസാനഘട്ട മഹസറും വനം വകുപ്പ് പൂർത്തിയാക്കി
text_fieldsനിലമ്പൂർ: വനവകാശ നിയമ പ്രകാരം ജില്ലയിലെ ആദിവാസി കുടുംബങ്ങൾക്ക് കൈമാറാനും പുനരധിവാസത്തിനും കണ്ടെത്തിയ വനഭൂമിയുടെ സംയുക്ത സർവേ നടപടികൾ പൂർത്തിയായി.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ എടവണ്ണ റേഞ്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അത്തിക്കാട് നിക്ഷിപ്ത വനഭൂമിയിലെ റവന്യൂ, വനം സംയുക്ത സർവേ പൂർത്തീകരിച്ച് അവസാനഘട്ട നടപടിക്രമങ്ങളും അവസാനിച്ചു. ഭൂരഹിതരായ ജില്ലയിലെ ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുക്കൊടുക്കാൻ ഒരാഴ്ചക്കുള്ളിൽ ഭൂമി റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്യും.
ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിെൻറ നിർദേശം അംഗീകരിച്ച് 2003ൽ കേന്ദ്ര സർക്കാർ ഇതിന് അംഗീകാരം നൽകിയിരുന്നു. 7693.2257 ഹെക്ടർ വനഭൂമിയാണ് ഇവിടെയുള്ളത്. ഇതിൽ 13.8 ഹെക്ടർ ഭൂമിയാണ് ആദിവാസികൾക്കായി വിതരണം ചെയ്യുന്നത്.
2005ൽ പ്ലാൻറ് ചെയ്ത തേക്ക് തോട്ടമാണ് ഇവിടം. ജില്ലയിലെ ഭൂരഹിതരായ 119 ആദിവാസി കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുക.
ഒരു കുടുംബത്തിന് 20 സെൻറ് ഭൂമി വീതം നൽകും. വീട് നിർമാണത്തിനായി അഞ്ച് സെൻറ് സ്ഥലത്തെ തേക്ക് മരങ്ങൾ കുടുംബങ്ങൾക്ക് മുറിച്ചുമാറ്റി ഉപയോഗിക്കാം. ബാക്കി വരുന്ന സ്ഥലത്തെ മരങ്ങൾ നിലനിർത്തണം.
അകമ്പാടം വില്ലേജ് പരിധിയിലെ 80/1 സർവേ നമ്പറിൽപെട്ട ഭൂമിയാണിത്. നിക്ഷിപ്ത വനഭൂമിയിലെ പത്ത് മീറ്റർ ബഫർ ഏരിയ ഒഴിച്ചുള്ള ഭൂഭാഗമാണിത്. സർവേ നടത്തിയ ഭൂമി ഡിമാർക്കേറ്റ് ചെയ്ത് സർവേകല്ലുകൾ നാട്ടി വേർതിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.