കോളനികൾക്ക് പേരുമാറ്റം; ഇനി വെണ്ണേക്കോട് നഗറും വല്ലപ്പുഴ സ്നേഹതീരവും
text_fieldsനിലമ്പൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങൾ കഴിയുന്ന ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് കോളനി ഇനി വേണ്ണേക്കോട് നഗറും നിലമ്പൂർ വല്ലപ്പുഴ എസ്.ടി കോളനി ഇനി സ്നേഹതീരം എന്ന പേരിലും അറിയപ്പെടും.
വെണ്ണേക്കോടിൽ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കൺവെൻഷൻ ചേർന്നും വല്ലപ്പുഴയിൽ ഊരുക്കൂട്ടം വിളിച്ചുമാണ് പുതിയ പേരുകൾ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് ജില്ലയിൽ ആദ്യം ആദ്യം നടപ്പാക്കുന്ന പ്രദേശങ്ങളാണിവ. ചാലിയാർ പഞ്ചായത്തിന് വെണ്ണേക്കോട് നഗർ പേര് പുനനാമകരണം ചെയ്തു രേഖാമൂലം കത്ത് നൽകാനും യോഗത്തിൽ തീരുമാനിച്ചു. മഞ്ചേരി കോവിലകം ഭൂമി സംസ്ഥാന സർക്കാർ 1980ൽ പട്ടയം അനുവദിച്ച് കൈമാറിയ ഭൂമിയിലാണ് 50 കുടുംബങ്ങൾ വെണ്ണേക്കോട് താമസിക്കുന്നത്. കൺവെൻഷൻ ആദിവാസി ക്ഷേമ സമിതി ജില്ല കോഓഡിനേറ്റർ വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ചാലിയാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സഹിൽ അകമ്പാടം, ആദിവാസി ക്ഷേമ സമിതി ജില്ല സെക്രട്ടറി കെ.സി. ശിവദാസൻ, മണി പെരുവമ്പാടം, രാമചന്ദ്രൻ വെണ്ണേക്കോട്, രാഹുൽ വേണ്ണേക്കോട് എന്നിവർ സംസാരിച്ചു.
വല്ലപ്പുഴ പുതിയ പേര് നാമകരണ പരിപാടി നഗഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വല്ലപ്പുഴയിൽ ഡിവിഷൻ കൗൺസിലർ നാജിയ ഷാനവാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചങ്ങരംകുളം ന്യൂ ലൈഫ് ഫൗണ്ടേഷൻ വക വിട്ടുകാർക്ക് ഉപഹാരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.