15 വയസുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതിക്ക് 24 വർഷം കഠിനതടവും അരലക്ഷം പിഴയും
text_fieldsനിലമ്പൂർ: 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 29 വയസുകാരന് 24 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും. പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ ഇരുട്ട്കുത്തി വീട്ടിൽ മനോജിനെതിരെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക അതിജീവിതക്ക് നൽകും. പ്രതി ജയിലിൽ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.
2022 സെപ്റ്റംബർ ഏഴിനാണ് പരാതിക്കിടയാക്കിയ സംഭവം. വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പോത്തുകല്ല് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന നെല്‍വിന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോത്ത്കല്ല് പൊലീസ് ഇന്‍സ്പെകടറായിരുന്ന കെ.ടി.ശ്രീനിവാസനാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.