കനോലിക്കടവിൽ ഷിഹാബിന്റെ മുതലയുണ്ട് ! അൽപനേരം മുതലപ്പുറത്ത് വിശ്രമിക്കുകയുമാവാം
text_fieldsചാലിയാറിെൻറ തീരത്ത് കനോലി കടവിൽ പാറയിൽ ഷിഹാബ് തീർത്ത മുതലയുടെ രൂപം (ഇൻസൈറ്റിൽ ഷിഹാബ് മമ്പാട്)
നിലമ്പൂർ: വീണ്ടും കൗതുകക്കാഴ്ച തീർത്ത് അനുഗൃഹീത കലാകാരൻ ശിഹാബ് മമ്പാട്. ഇത്തവണ ചാലിയാറിന്റെ തീരത്ത് കനോലി കടവിലുള്ള പാറയിൽ മുതലയെ വരച്ചാണ് ഷിഹാബ് വിസ്മയം തീർത്തത്.
കനോലി പ്ലോട്ടിലെ ജങ്കാറിൽ യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികൾ ഏറെ വിസ്മയത്തോടെയാണ് ഈ കാഴ്ച നോക്കിക്കാണുന്നത്. എമൽഷൻ പെയിൻറ് ഉപയോഗിച്ചാണ് ശിഹാബ് പാറയിൽ മുതലയെ വരച്ചത്.
ചിത്രകലയിൽ വേറിട്ട വഴികൾ പരീക്ഷിക്കുന്ന ഈ കലാകാരൻ മുമ്പ് മമ്പാട് ഓടായിക്കലിലെ പൊലിയപ്പാറ എന്ന സ്ഥലത്തുള്ള പാറയിൽ ആനയെ വരച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.