ഷൊർണൂർ-നിലമ്പൂർ ട്രെയിൻ: കേരള മുസ്ലിം ജമാഅത്ത് മന്ത്രിയുമായി ചർച്ച നടത്തി
text_fieldsനിലമ്പൂർ: ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ െട്രയിൻ സർവിസ് പുനരാരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനുമായി ഭാരവാഹികൾ ചർച്ച നടത്തി. ജില്ല കമ്മിറ്റിയുടെ നിവേദനം മന്ത്രിക്ക് കൈമാറി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി എന്നിവർക്ക് ഓൺലൈനായും നിവേദനം നൽകി.
സെപ്റ്റംബർ 30ന് നടക്കുന്ന യോഗത്തിൽ വിഷയം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. ജില്ല ജനറൽ സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, സി.കെ.യു. മൗലവി മോങ്ങം, കെ.പി. ജമാൽ കരുളായി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.