നിലമ്പൂരിൽ ആളുകളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
text_fieldsനിലമ്പൂർ: കഴിഞ്ഞ ദിവസങ്ങളിൽ നിലമ്പൂർ നഗരത്തിൽ വിദ്യാർഥി ഉൾപ്പെടെ 18 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തൃശൂർ വെറ്ററിനറി ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരികരിച്ചത്. എമർജൻസി റെസ്ക്യൂ ഫോഴ്സ് പിടികൂടി ഇരുമ്പുകൂട്ടിലടച്ച നായ് മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിനിടെ വ്യാഴാഴ്ച ചത്തിരുന്നു.
നായ് മറ്റു തെരുവുനായ്ക്കളെയും കടിച്ചിരുന്നു. ഈ സാഹചര്യത്തിൽ നഗരസഭയിൽ വിവിധ വകുപ്പു മേധാവികളെയും സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് അടിയന്തര കൗൺസിൽ യോഗം നഗരസഭ വിളിച്ചു.
നായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സർക്കാറിന്റെ തെറ്റായ നിലപാട് തിരുത്തണമെന്ന് യോഗം ഐകകണ്ഠ്യേന പ്രമേയം പാസാക്കി. നഗരസഭയിലെ തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധ വാക്സിനേഷൻ നൽകാനും തീരുമാനിച്ചു. ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.