Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightനി​ല​മ്പൂ​രി​ല്‍...

നി​ല​മ്പൂ​രി​ല്‍ ഏ​ഴു​പേ​ര്‍ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു

text_fields
bookmark_border
street dog bite
cancel
camera_alt

നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി ഗോ​വി​ന്ദി‍െൻറ കാ​ലിൽ തെ​രു​വു​നാ​യ് ക​ടി​ച്ചുണ്ടായ മുറിവ്

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ ഏ​ഴു​പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. നി​ല​മ്പൂ​ർ-​കോ​വി​ല​ക​ത്തു​മു​റി റോ​ഡി​ലും പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ചു​ങ്ക​ത്ത​റ സ്വ​ദേ​ശി നി​സാ​ര്‍ (28), രാ​ധാ​മ​ണി (60), നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി ഗോ​വി​ന്ദ് (17), ക​രു​ളാ​യി സ്വ​ദേ​ശി​ക​ളാ​യ ബു​ഷ്‌​റ (34), സു​ബൈ​ദ (51) എ​ന്നി​വ​ര്‍ക്കാ​ണ് വൈ​കീ​ട്ട്​ മൂ​േ​ന്നാ​ടെ കോ​വി​ല​ക​ത്ത് മു​റി റോ​ഡി​ൽ നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​വ​ർ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പി​ന്നീ​ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട നാ​യ വൈ​കീ​ട്ട്​ ആ​റ​ര​യോ​ടെ വീ​ണ്ടും നി​ല​മ്പൂ​ര്‍ പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡ്, മി​ല്‍മ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ഇ​വി​ടെ ര​ണ്ടു​പേ​ർ​ക്കാ​ണ്​ ക​ടി​യേ​റ്റ​ത്. ഓ​ടി​യ​തി​നാ​ൽ കു​റെ പേ​ർ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attackstray dogstreet dog bite
News Summary - street dog attacked seven people in nilambur
Next Story