ഗുരുവും സുമനസ്സുകളും കൈകോർത്തു; കുടുംബത്തിന് സ്നേഹവീട് ഒരുങ്ങി
text_fieldsനിലമ്പൂർ: പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിെൻറ പരിമിതിക്കുള്ളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന നിർധന കുടുംബത്തിന് സ്വന്തമായി സ്ഥലവും വീടുമായി. ഗുരുനാഥനും എം.എൽ.എയും സുമനസ്സുകളും കൈകോർത്തതോടെയാണ് വഴിക്കടവ് കബ്ലക്കല്ലിലെ വാടകവീട്ടിൽ താമസിച്ചു വന്നിരുന്ന പുല്ലാണികാട്ടിൽ സജ്നക്കും പറക്കമുറ്റാത്ത നാല് പെൺമക്കൾക്കും വീടെന്ന സ്വപ്നം യാഥാർഥ്യമായത്.
പി.വി. അൻവർ എം.എൽ.എയുടെ ഇടപെടലോടെ പാണ്ടിക്കാട് സ്വദേശി മാഠത്തിങ്ങൽ ഉസ്മാൻ രണ്ടാംപാടത്ത് നാലര സെൻറ് സ്ഥലം സൗജന്യമായി നൽകി. വഴിക്കടവ് എ.യു.പി സ്കൂളിലെ അധ്യാപകൻ ടി. മനോജ് കുമാർ തെൻറ ശിഷ്യരുടെ വീട് നിർമാണത്തിന് രംഗത്തിറങ്ങി. സർക്കാറിെൻറയും സുമനസ്സുകളുടെയും സഹായത്തോടെ ഏഴര ലക്ഷത്തോളം രൂപ മുടക്കി മനോഹരമായ സ്നേഹഭവനത്തിെൻറ നിർമാണം പൂർത്തീകരിച്ചു.
വീടിെൻറ താക്കോൽ ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി കുടുംബത്തിന് കൈമാറി. ടി. മനോജ്കുമാർ, വി. വിനയചന്ദ്രൻ, സി.എച്ച്. സലാഹുദ്ദീൻ, പി.ടി. ഉഷ, പി.ടി. സാവിത്രി, സറഫുദ്ദീൻ, സുരേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.