നാടുകാണി ചുരത്തിലെ തകർന്ന ഭാഗങ്ങൾ താൽക്കാലികമായി നന്നാക്കും
text_fieldsനിലമ്പൂർ: 2019ലെ പ്രളയത്തെ തുടർന്ന് നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം തകർച്ച ഉണ്ടായ റോഡ് താൽക്കാലികമായി നന്നാക്കും. തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുന്ന സാഹചര‍്യത്തിലാണിതെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ മുഹസിൻ പറഞ്ഞു. അടുത്ത മാസത്തോടെ താൽക്കാലിക നിർമാണം നടത്തും. റോഡ് താഴ്ച ഉണ്ടായ ജാറത്തിന് ചേർന്നുള്ള ഭാഗത്ത് ശാസ്ത്രീയമായ റോഡ് നിർമാണമാണ് സെൻറർ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ‍്യൂട്ട് ( സി.ആർ.ആർ.ഐ) ശാസ്ത്ര സംഘം നിർദേശിച്ചിട്ടുള്ളത്.
മൂന്ന് കോടി രൂപയോളമാണ് ഇതിനായി ചെലവ് കാണുന്നത്. റോഡിലെ ശേഷിച്ച മണ്ണ് നീക്കം ചെയ്ത് ഇരുഭാഗത്തും ഉറപ്പിൽ സംരക്ഷണഭിത്തി നിർമിച്ച് റോഡ് ബലപ്പെടുത്തണമെന്നാണ് ശാസ്ത്രസംഘത്തിെൻറ റിപ്പോർട്ടിലുള്ളത്. 600 മീറ്ററോളം ദൂരത്തിൽ ഇതേ രീതിയിൽ റോഡ് പുനർനിർമാണം നടത്തേണ്ടതുണ്ട്. നാടുകാണി-പരപ്പനങ്ങാടി പാത രണ്ടാംഘട്ട നവീകരണവുമായി ബന്ധപ്പെട്ട് സർക്കാറിന് 260 കോടിയുടെ പുതുകിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ചുരത്തിൽ റോഡ് പുനർനിർമാണത്തിനുള്ള മൂന്നുകോടി രൂപയും പുതുകിയ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലുണ്ടൻ സ്ഥിരം നിർമാണം നടത്തുമെന്നും പൊതുമരാമത്ത് അറിയിച്ചു.
തകർന്ന റോഡ് ഭാഗത്ത് വാഹനാപകടം തുടരുകയാണ്. ഇന്നലെയും ബൈക്ക് മറിഞ്ഞ് യാത്രകാരായ ദമ്പതികൾക്ക് പരിക്കേറ്റു. ഇവിടെ റോഡിൽ പതിച്ച കല്ലുകൾ പൊതിനിൽക്കുന്നത് കാരണം ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. ചരക്ക് വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.