കൗതുകവും ഭീഷണിയുമായി ചുരത്തിലെ കൊമ്പൻ
text_fieldsനിലമ്പൂർ: നാടുകാണി ചുരത്തിലെ നിത്യക്കാഴ്ചക്കാരനായി മാറിയ കൊമ്പൻ യാത്രകാർക്ക് ഒരേ സമയം ഭീഷണിയും കൗതുകവുമാവുന്നു. ഉൾക്കാടുകളിലേക്ക് കയറാതെ റോഡരികിലാണ് കരിവീരെൻറ തീറ്റതേടൽ. മിക്കപ്പോഴും ഒറ്റക്കാവും. ചില സമയങ്ങളിൽ മാത്രം മറ്റു മൂന്നംഗ കൂട്ടത്തോടൊപ്പമായിരിക്കും.
നാടുകാണി ചുരം റോഡ് നവീകരണത്തിനുശേഷമാണ് കൊമ്പനും കൂട്ടരും ജനവാസ കേന്ദ്രത്തിൽനിന്ന് വല്ലാതെ അകലെയല്ലാതെ തീറ്റതേടി നടക്കുന്ന കാഴ്ച കാണായി തുടങ്ങിയത്. കൂടുതൽ സമയവും ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റിന് ഓരം ചേർന്നാണ് തീറ്റതേടൽ. കാട്ടാനയുടെ ഇഷ്ടവിഭവമായ മുളങ്കാടുകൾ അവശേഷിക്കുന്നത് ചുരത്തിൽ മാത്രമാണ്. നെല്ലിക്കുത്ത് വനത്തിലെ മുളങ്കാടുകൾ 2018ലെ പ്രളയശേഷം നാമവശേഷമായിരിക്കുകയാണ്.
ചുരം നവീകരണ സമയത്ത് റോഡ് നന്നാക്കുന്ന തൊഴിലാളികളുടെ സാന്നിധ്യമാവാം കൊമ്പെൻറ പേടിമാറ്റിയത്. ഒരു വർഷത്തോളമായി കൊമ്പൻ റോഡിലും റോഡരികിലുമായുണ്ട്. യാത്രകാർക്ക് നേരെ ഇതുവരെ ആക്രമ സ്വഭാവം ഒന്നുമുണ്ടായിട്ടില്ല. നവീകരണത്തിനുശേഷം റോഡിെൻറ ഇരുഭാഗവും സംരക്ഷണ ഭിത്തി നിർമിച്ചത് ആനകളുടെ സ്വൈരസഞ്ചാരത്തിന് തടസ്സമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.