പട്ടികവര്‍ഗക്കാരെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം -മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsനിലമ്പൂർ: പട്ടികവര്‍ഗക്കാരെ പൊതുസമൂഹത്തിനൊപ്പം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്കുള്ള ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭുമിയുടെ യഥാര്‍ഥ അവകാശികളാണ് പട്ടികവർഗക്കാർ. എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യമാണ്. ജില്ലയില്‍ 747 പേര്‍ക്കാണ് ഭൂമി നല്കാനുണ്ടായിരുന്നത്. ഇതില്‍ 520 പേര്‍ക്കുള്ള ഭൂമിയാണ് വിതരണം ചെയ്യുന്നത്.
അവശേഷിക്കുന്നവര്‍ക്കായി ഉടന്‍ ലഭ്യമാക്കും. വയനാട് ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്കാൻ പ്രത്യേകം പാക്കേജ് നടപ്പിലാക്കും. ചുങ്കത്തറയിലെ താലൂക്ക് ആശുപത്രി ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയാക്കാൻ ആരോഗ്യ വകുപ്പുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അവകാശമായി കിട്ടിയ പട്ടയം മാറോട് ചേർത്ത് കാളി
നിലമ്പൂർ: ഒരുപിടി മണ്ണ് സ്വന്തമായി കിട്ടിയതിന്റെ സന്തോഷത്തിലാണ് 80 കാരി കാളി. മകൾ ഗീതയുടെ ഒപ്പമാണ് പട്ടയം കൈപ്പറ്റാൻ കാളിയെത്തിയത്. നിലമ്പൂർ പാടിക്കുന്നിലാണ് കാളിയും മക്കളും മരുമക്കളും പേരകുട്ടികളുമായി കഴിയുന്നത്.
ചെറിയ രണ്ട് മുറികളുള്ള വീട്ടിലാണ് കുടുംബം ഞെരുങ്ങി കഴിഞ്ഞുപോന്നിരുന്നത്. സ്വന്തമായി വീടും സ്ഥലവും കാളിയുടെയും കുടുംബത്തിന്റെയും വലിയ സ്വപ്നമായിരുന്നു. തൃക്കൈകുത്തിലാണ് കാളിക്ക് പത്ത് സെന്റ് ഭൂമി സ്വന്തമായി കിട്ടിയത്. താമസിയാതെ വീട് അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രസംഗത്തിലൂടെ കേട്ട് പ്രതീക്ഷയോടെയായിരുന്നു കാളിയുടെ മടക്കം. ജില്ലയിലെ 570 പേർക്കാണ് പട്ടയം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.