സർക്കാറിെൻറ വീഴ്ചകളെ ചോദ‍്യംചെയ്യാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ് –ഉമ്മൻ ചാണ്ടി
text_fieldsനിലമ്പൂർ: പിണറായി ജനങ്ങളോടുപോലും പകകാട്ടുന്ന ഭരണാധികാരിയാണെന്നും സർക്കാറിെൻറ വീഴ്ചകളെ ചോദ‍്യംചെയ്യാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും വോട്ട് ഫലപ്രദമായി ഉപയോഗിക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലമ്പൂരിൽ സംഘടിപ്പിച്ച യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശീമാടൻ സമദ് അധ‍്യക്ഷത വഹിച്ചു.
ആര‍്യാടൻ മുഹമ്മദ്, അടുക്കത്ത് ഇസ്ഹാഖ്, ആര‍്യാടൻ ഷൗക്കത്ത്, പത്മിനി ഗോപിനാഥ്, അഡ്വ. ബാബു മോഹനക്കുറുപ്പ്, അഡ്വ. ഷെറി ജോർജ് എന്നിവർ സംസാരിച്ചു.
വണ്ടൂർ: അഴിമതിയും സ്വജനപക്ഷപാതവും പിണറായി സർക്കാറിെൻറ മുഖമുദ്രയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പതിനായിരക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോൾ പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിലിലൂടെ സ്വന്തക്കാർക്ക് ജോലിനൽകുകയാണ് ചെയ്തതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. ഫസൽഹഖ് അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, സിദ്ദീഖലി രാങ്ങാട്ടൂർ, വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, കെ.ടി. അജ്മൽ, കെ.സി. കുഞ്ഞിമുഹമ്മദ്, വി.എ.കെ. തങ്ങൾ, സലാം ഏമങ്ങാട്, ശരീഫ് തുറക്കൽ എന്നിവർ സംസാരിച്ചു.
എടക്കര: കര്‍ഷകരെയും അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളും കേള്‍ക്കാന്‍ മോദി ഭരണകൂടം തയാറാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. എടക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകവിരുദ്ധ നയത്തില്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖല തീറെഴുതിക്കൊടുത്തിരിക്കുകയാണ്. ഇടതുസര്‍ക്കാര്‍ കാര്‍ഷികപ്രശ്നങ്ങള്‍ കേള്‍ക്കാന്‍പോലും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാസര്‍ കാങ്കട അധ്യക്ഷത വഹിച്ചു. എടക്കര, മൂത്തേടം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റികള്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍ യഥാക്രമം വി.വി. പ്രകാശ്, പി. ഉസ്മാന്‍, ജസ്മല്‍ പുതിയറ എന്നിവര്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എസ്. ജോയ്, ഇ. മുഹമ്മദ് കുഞ്ഞി, കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇസ്മായില്‍ മൂത്തേടം, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, ഡി.സി.സി സെക്രട്ടറി എന്‍.എ. കരീം, പാനായില്‍ ജേക്കബ്, കെ.സി. ജോബ്, കെ.ടി. കുഞ്ഞാന്‍, സി.എച്ച്. ഇഖ്ബാല്‍, ഒ.ടി. ജെയിംസ്, ബാബു തോപ്പില്‍, സറീന മുഹമ്മദലി, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.