ഏഴര വര്‍ഷത്തിനിടെ മൂന്നര ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നൽകി- മുഖ്യമന്ത്രി
text_fieldsനിലമ്പൂർ: സംസ്ഥാനത്തെ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എന്തു പ്രതിസന്ധിയുണ്ടായാലും വികസന ക്ഷേമ പദ്ധതികളില്‍ നിന്ന് പിറകോട്ടു പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയിലെ ഭൂരഹിത പട്ടികവർഗക്കാർക്കുള്ള ഭൂമിയുടെ വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കി. നാല് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന് വഴി വീടു നല്‍കാനും കഴിഞ്ഞു. ഭൂരഹിതരായ 2697 കുടുംബങ്ങള്‍ക്കായി 3248 ഏക്കര്‍ ഭൂമിയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൈമാറിയത്. പട്ടികവര്‍ഗക്കാരുടെ നൈപുണ്യ വികസനം ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 500 പട്ടികവര്‍ഗ വിഭാഗക്കാരെ സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായി നിയമിച്ചു. എക്സൈസ് ഗാര്‍ഡുകളായി നൂറു പേര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ പട്ടയ വിതരണം നിര്‍വഹിച്ചു. കലക്ടര്‍ വി.ആർ. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ. മേഘശ്രീ, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ഡി. രഞ്ജിത്ത്, ശ്രീധന്യ സുരേഷ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് റീന.
നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ടി. അശ്വിൻ കുമാര്‍, അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന മേലൂക്കടവന്‍, തഹസില്‍ദാര്‍മാരായ എം.പി. സിന്ധു, എ. ജയശ്രീ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം എം.ആർ. സുബ്രഹ്മണ്യൻ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ കെ.എസ്. ശ്രീരേഖ നന്ദിയും പറഞ്ഞു.
570 കുടുംബങ്ങൾക്ക് 71.28 ഹെക്ടർ ഭൂമി വിതരണം ചെയ്തു
നിലമ്പൂർ: ഒന്നാംഘട്ടം ജില്ലയിലെ ഭൂരഹിതരായ 570 പട്ടികവർഗ കുടുംബങ്ങൾക്ക് 71.28 ഹെക്ടർ ഭൂമി വിതരണം ചെയ്തു. നിക്ഷിപ്ത വനഭൂമിയിൽനിന്ന് റവന്യൂവകുപ്പിന് കൈമാറി കിട്ടിയ ഭൂമി നേരത്തെ കുടുംബങ്ങൾക്ക് പ്ലോട്ടുകൾ തിരിച്ചു നൽകിയിരുന്നു. ഈ ഭൂമിയുടെ പട്ടയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തത്.
107.12 ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ നിന്നും ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 40 സെൻറ് വീതം 376 കുടുംബങ്ങൾക്കും ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിൽ 20 സെൻറ് വീതം 63 ഗുണഭോക്താക്കൾക്കും നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ തൃക്കൈക്കുത്ത് ബീറ്റിൽ 10 സെൻറ് വീതം 131 പേർക്കുമാണ് ഭൂമിയുടെ പട്ടയം നൽകിയെത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.