കൂട്ടുകാർക്ക്... സ്നേഹപൂർവം ഉണ്ണിയേട്ടൻ
text_fieldsപൂക്കോട്ടുംപാടം: പോസ്റ്റൽ കാർഡുകളിൽ സൗഹൃദത്തിെൻറ പഴമ നഷ്ടപ്പെടാതെ വിദ്യാർഥികളുമായി കത്തിടപാടുകൾ നടത്തി ബന്ധങ്ങളുടെ കണ്ണികൾ പൊട്ടാതെ കാത്തുസൂക്ഷിക്കുകയാണ് കുട്ടികളുടെ ഉണ്ണിയേട്ടൻ. പറമ്പ ഗവ. യു.പി സ്കൂളിലെ പ്യൂണായായ ചുള്ളിയോട് പന്നിക്കുളം തലശ്ശേരിപറമ്പില്‍ രാമചന്ദ്രൻ എന്ന ഉണ്ണിയാണ് സ്കൂളിലെ വിദ്യാർഥികളുമായി നിരന്തരം കത്തുകളിലൂടെ സന്ദേശങ്ങൾ കൈമാറുന്നത്.
പുതുതലമുറ നവമാധ്യമങ്ങൾ വഴിയും മൊബൈൽ ഫോണുകൾ വഴിയും സന്ദേശങ്ങൾ കൈമാറുമ്പോൾ പറമ്പ സ്കൂളിലെ കുട്ടികൾ തപാല്‍ വകുപ്പിെൻറ 50 പൈസ വിലയുള്ള തപാൽ കാർഡ് വഴിയാണ് വിശേഷങ്ങൾ കൈമാറുന്നത്. മുൻ വർഷങ്ങളിൽ അവധിക്കാലങ്ങളിൽ കത്തെഴുതി വിശേഷങ്ങൾ കൈമാറിയിരുന്ന വിദ്യാർഥികൾ കോവിഡ് ലോക്ഡൗൺ കാലയളവിലും കത്തെഴുത്ത് തുടരുകയാണ്.
കുടുംബ വിശേഷങ്ങള്‍, കലാപരമായ കഴിവുകള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ വിവരങ്ങള്‍, സ്‌കൂളിലെ നവീകരണ പ്രവൃത്തിയുടെ വിവരങ്ങള്‍, കോവിഡ് സംബന്ധമായ വിവരങ്ങള്‍ എന്നിവയാണ് കാര്‍ഡുകളിലൂടെ പങ്കുവെക്കുന്നത്. ഇവക്കെല്ലാം ഉണ്ണിയേട്ടന്‍ കൃത്യമായി മറുപടി നല്‍കാന്‍ തുടങ്ങിയതോടെയാണ് കുട്ടികളുടെ സൗഹൃദബന്ധത്തിന് ആഴമേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.