നാടുകാണിയിൽ തമിഴ്നാടുമായി സഹകരിച്ച് വാഹന പരിശോധനക്ക് തുടക്കം
text_fieldsനിലമ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണം, ലഹരി ഉൽപന്നം എന്നിവയുടെ ഇറക്കുമതി തടയാൻ തമിഴ്നാട് പൊലീസ്, ഫോറസ്റ്റ്, എക്സൈസ് എന്നിവയുമായി ചേർന്ന് നാടുകാണിയിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വാഹന പരിശോധന ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വഴിക്കടവ് ആനമറി എക്സൈസ് ചെക്പോസ്റ്റിൽ നിന്ന് ഒരു സിവിൽ എക്സൈസ് ഓഫിസറെ നാടുകാണിയിലെ പൊലീസ്, ഫോറസ്റ്റ്, എക്സൈസ് ചെക്ക്പോസ്റ്റിൽ താൽക്കാലികമായി നിയോഗിച്ചു.
എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ ദേവാല പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തും. നിലമ്പൂർ താലൂക്കിലെ വനങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റ് തടയുന്നതിനുള്ള പരിശോധനകളും അടുത്ത ദിവസങ്ങളിലായി നടക്കും.
മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് 04832 -734 886 എന്ന നമ്പറിലേക്ക് പരാതി വിളിച്ചുപറയാവുന്നതാണ്.
04931 224 334 (എക്സൈസ് റേഞ്ച് ഓഫിസ് നിലമ്പൂർ), 04931 226 323 (എക്സൈസ് സർക്കിൾ ഓഫിസ് നിലമ്പൂർ), 04832 735 431 (ആൻറി നാർകോട്ടിക് സ്ക്വാഡ് മലപ്പുറം) നമ്പറുകളിലേക്കും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.