തേങ്ങൽ അടക്കാനാവാതെ ഹൃദയ ബന്ധങ്ങളുടെ സംഗമം
text_fieldsനിലമ്പൂർ: ദുരന്തസമയത്ത് നൽകിയ പിന്തുണക്കും കരുതലിനും നന്ദി പറയാൻ വയനാട്ടിലെ ദുരന്തബാധിതർ ചുരം ഇറങ്ങി തേക്കിൻ നാട്ടിലെത്തി. നിലമ്പൂർ സി.എച്ച് സെന്ററാണ് ഒത്തുചേരലിന് വേദി ഒരുക്കിയത്. ‘ഹൃദയപൂർവം’ എന്ന പേരിലാണ് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെയും നിലമ്പൂരിലെ സന്നദ്ധ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും സംഗമവും നടത്തിയത്.
വികാരഭരിതമായ നിമിഷങ്ങൾക്കാണ് സംഗമം സാക്ഷിയായത്. തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചാലിയാറിലൂടെ ഒഴുകിയെത്തിയപ്പോൾ സ്വജീവൻ മറന്ന് സേവനരംഗത്തിറങ്ങിയവരെ അവർ നന്ദിയോടെ നോക്കിക്കണ്ടു. ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വയനാട്ടിലേക്ക് എത്തിക്കുംവരെ വിശ്രമമില്ലാതെ ഓടിത്തളർന്ന നിലമ്പൂരിലെ സഹോദരങ്ങൾക്ക് അവർ ഹൃദയഭാഷയിൽ നന്ദി പറഞ്ഞു. പലരുടെയും വാക്കുകൾ ഇടറി. ഉറ്റവർ നഷ്ടമായ 35 ഓളം പേരാണ് ചുരമിറങ്ങി നിലമ്പൂരിലേക്ക് എത്തിയത്.
തന്റെ കുടുംബത്തിലെ എട്ടുപേർ നഷ്ടപ്പെട്ട നൗഫൽ കദനകഥ പറഞ്ഞപ്പോൾ പലരുടെയും കണ്ണു നിറഞ്ഞു. വയനാടിന്റെ സങ്കടത്തിനൊപ്പം നിന്ന നിലമ്പൂരിലെ സന്നദ്ധ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജില്ല ആശുപത്രി അധികൃതർ എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ അത് വലിയ ഹൃദയബന്ധങ്ങളുടെ സംഗമം കൂടിയായി. മൃ
തദേഹങ്ങൾ ഏറെയും കണ്ടെടുത്ത പോത്തുകൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ, നാട്ടുകാർ, സന്നദ്ധപ്രവർത്തകർ, പൊലീസ്, വനം ജീവനക്കാർ, നാട്ടുകാർ എല്ലാവരോടും നേരിൽ കണ്ട് നന്ദി അറിയിച്ച ശേഷമാണ് വൈകുന്നേരം നാലോടെ ഇവർ നിലമ്പൂരിലെ സി.എച്ച്. സെന്ററിലെ സംഗമത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.