ഗ്രാമ വികസനത്തിന് ഊന്നല്‍ നല്കുന്ന പദ്ധതികള്‍ നടപ്പാക്കും -നബാര്‍ഡ് ചെയര്മാന്
text_fieldsനിലമ്പൂർ: രാജ്യത്തെ ഗ്രാമീണ വികസനത്തിന് നൂതനമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് നബാര്‍ഡ് ലക്ഷ്യം വെക്കുന്നതെന്ന് നബാർഡ് ചെയര്മാന് കെ.പി. ഷാജി. വർധിച്ചുവരുന്ന ജനസംഖ്യയുടെ ആശയങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ നൂതന സാങ്കേതിക വിദ്യകളും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുളള സത്വര നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡ് ധനസഹായത്തോടെ നിലമ്പൂർ മേഖലയിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ഗ്രാമീൺ ബാങ്കിന്റെ സാമൂഹിക ബാധ്യത ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ അളക്കല്‍ പട്ടികവര്‍ഗ കോളനിയിലെ കുടിവെള്ള പദ്ധതിയും ഐ.ആര്.ടി.സിയും നബാര്‍ഡും നടപ്പാക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി നിലമ്പൂര്‍ എരഞ്ഞിമങ്ങാട് നിര്‍മിച്ച കോഫി പ്രൊസസിങ് സെന്ററിന്റെയും ജന്‍ ശിക്ഷണ്‍ സന്സ്ഥാന് നബാര്‍ഡുമായി ചേര്‍ന്ന് നടത്തുന്ന ആദിവാസി വികസന പദ്ധതിയില്‍ രൂപവത്കരിച്ച ഗോത്രാമൃത് കമ്പനിയുടെ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനും അദ്ദേഹം നിര്‍വഹിച്ചു.
ജെ.എസ്.എസ് ചെയര്മാന് പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരള ഗ്രാമീൺ ബാങ്ക് ചെയര്മാന് സി. ജയപ്രകാശ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഡോ. ഗോപകുമാരന്‍ നായര്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോഹരന്, നബാര്‍ഡ് ജില്ല മാനേജര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.