തകർന്ന പാലത്തിന് പകരം നാട്ടുകാർ താൽക്കാലിക പാലം നിർമിച്ചു
text_fieldsനിലമ്പൂർ: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ പുളിയംപാറ കാപ്പികാടിലെ ഉരുൾപൊട്ടലിൽ തകർന്ന കോൺക്രീറ്റ് പാലത്തിന് പകരം നാട്ടുകാർ താൽക്കാലിക പാലം നിർമിച്ചു. വനം വകുപ്പിെൻറ സഹകരണത്തോടെയാണ് പുളിയംപാറ തോടിന് കുറുകെ നൂറോളം നാട്ടുകാർ ചേർന്ന് പാലം പണി പൂർത്തീകരിച്ചത്.
ചൊവാഴ്ച രാത്രി ഒമ്പതരയോടെയാണ് പുളിയംപാറ ജനവാസകേന്ദ്രത്തിന് രണ്ട് കിലോമീറ്റർ അകലെ കാപ്പികാടിന് സമീപം വനത്തിൽ ഉരുൾപൊട്ടലുണ്ടായത്. ഇവിടെ വനമേഖലയിലൂടെ കടന്നുവരുന്ന പുളിയംപാറ തോടിന് കുറുകെയുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ പാടെ തകരുകയായിരുന്നു. പാലം തകർന്നതോടെ പ്രദേശത്തേക്കുള്ള ഏക വഴി അടഞ്ഞു. ഇതോടെയാണ് നാട്ടുകാർ സംഘടിച്ച് കൂറ്റൻ മരങ്ങൾകൊണ്ട് വാഹനങ്ങൾക്ക് കടന്നുപോരാവുന്ന താൽക്കാലിക പാലം നിർമിച്ചത്. രാത്രി വൈകിയും നാട്ടുകാർ പാലം നിർമാണത്തിലായിരുന്നു. പാലത്തിന് വേണ്ട മരങ്ങൾ വനം വകുപ്പ് നൽകി.
നാട്ടുകാരായ ചാലിൽ കുഞ്ഞലവി, തറ്റാറക്കുന്ന് സൈമൺ, ഷംസു, സറഫുദ്ദീൻ, എങ്കളാംപുറത്ത് സുലൈമാൻ, എടക്കുത്തിൽ സുബൈർ, എങ്കളാംപുറത്ത് ഉമ്മർ, സോജൻ, ദേവശ്യ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.