സർക്കാറിൽനിന്ന് തുക ലഭിക്കുന്നില്ല; പദ്ധതികൾ മുടങ്ങുന്നു
text_fieldsഅങ്ങാടിപ്പുറത്തിന് തടഞ്ഞത് 4.68 കോടി
അങ്ങാടിപ്പുറം: 2023 -24 സാമ്പത്തിക വർഷത്തിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് സംസ്ഥാന ബജറ്റ് പ്രകാരം കിട്ടേണ്ട 4.68 കോടി രൂപ പഞ്ചായത്തിന് നഷ്ടമായതായി ഭരണസമിതി. 4,68,67592 രൂപയുടെ കുറവാണ് ആകെ വരിക. വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ 1.06 കോടിയും എസ്.സി.പി ഫണ്ടിനത്തിൽ 22.2 ലക്ഷവും മെയിന്റനൻസ് ഗ്രാൻഡ് റോഡ് ഇനത്തിൽ 1.68 കോടിയും നോൺറോഡ് ഇനത്തിൽ 20.46 ലക്ഷവും സി.എഫ്.സി ടൈഡ് ഇനത്തിൽ 64.45 ലക്ഷവും ജനറൽ പർപ്പസ് ഫണ്ട് (തനത്) ഇനത്തിൽ 86.49 ലക്ഷവും അടങ്ങുന്നതാണ് ആകെ നഷ്ടപ്പെട്ട ഫണ്ട്. ഇതുകൂടാതെ വിവിധ പദ്ധതികളുടെ ബില്ലുകൾ യഥാസമയം ട്രഷറിയിൽ സമർപ്പിച്ചിട്ടും ബില്ലുകൾ പാസാക്കി പണമനുവദിക്കാതെ ഇല്ലാത്ത നിയന്ത്രണത്തിന്റെ നേരിൽ തടഞ്ഞു. ഈ വകയിൽ 1.66 കോടി രൂപയാണ് പഞ്ചായത്തിന് ഫണ്ടിൽ കുറവുവന്നത്.
ഫണ്ട് നഷ്ടപ്പെടുത്തിയ നടപടിക്കെതിരെ അങ്ങാടിപ്പുറം പഞ്ചായത്താണ് സർക്കാറിനും ധനവകുപ്പിനും ട്രഷറി വകുപ്പിനുമെതിരെ ആദ്യമായി സമരം നടത്തിയത്. സമയത്തിന് ട്രഷറിയിൽ നൽകിയിട്ടും മടക്കിയ ബില്ലുകൾ ശവപ്പെട്ടിയിലാക്കി പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുമ്പിൽ എത്തിയായിരുന്നു ഏപ്രിൽ ആദ്യവാരത്തിലെ സമരം. ആകെ അലോട്ട്മെന്റ് ലഭ്യമാകാത്തതും ട്രഷറിയിൽനിന്ന് ബിൽ പാസാക്കാതെ തിരികെ നൽകിയതും അടക്കം പഞ്ചായത്തിന് ആറു കോടിയിലധികം രൂപയുടെ നഷ്ടമാണ് വരുന്നതെന്ന് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ കുറ്റപ്പെടുത്തി.
ഈ തുക അടുത്ത സാമ്പത്തിക വർഷത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി അങ്ങാടിപ്പുറം പഞ്ചായത്ത് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. തുക ലഭ്യമായിട്ടില്ലെങ്കിൽ പഞ്ചായത്തിൽ നടത്തേണ്ട വിവിധ വികസന പ്രവർത്തനങ്ങൾ മുടങ്ങുമെന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാവണമെന്നും നിവേദനത്തിൽ തദ്ദേശ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
കോഡൂരിന് നഷ്ടം ഒന്നര കോടി
മലപ്പുറം: 2023- 24 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാന ബജറ്റ് പ്രകാരം കോഡൂര്‍ ഗ്രാമപഞ്ചായത്തിന് കിട്ടേണ്ട 1,48,35,666 രൂപ സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാല്‍ ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടെന്ന് ആക്ഷേപം. മെയിന്റനന്‍സ് റോഡ് വിഭാഗത്തില്‍ മൂന്നാം ഗഡുവായ 19,43,000 രൂപയും മെയിന്റനന്‍സ് നോണ്‍ റോഡ് വിഭാഗത്തില്‍ മൂന്നാം ഗഡുവായ 25,96,000 രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡില്‍ പ്രതിമാസം ലഭിക്കേണ്ട 19,53,800രൂപ 2023-24ല്‍ 3ഗഡുവും (58,61,400രൂപ) 2024- 25ലെ ബജറ്റ് പ്രകാരം 2024 ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കേണ്ട 44,34,666 രൂപയും അടക്കം 1,02,96,066രൂപയുമാണ് പഞ്ചായത്തിന് ഇതുവരെ അനുവദിച്ചിട്ടില്ലാത്തത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളം, വിരമിക്കല്‍ ആനുകൂല്യം എന്നിവ നല്‍കുന്നതിനും തടസ്സം നേരിടും.
കൂടാതെ വികസന ഫണ്ട് ജനറല്‍ മൂന്നാം ഗഡുവായ 93,28,000രൂപയും പ്രത്യേക ഘടക പദ്ധതി തുകയുടെ മൂന്നാം ഗഡുവായ 7,58,502 രൂപ മാർച്ച് 25ന് മാത്രമാണ് ലഭ്യമായത്. ട്രഷറി ബില്ല് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27 ആയതിനാല്‍ വികസന ഫണ്ടിലെ 32,72,822 രൂപയും പ്രത്യേക ഘടക പദ്ധതിയിലെ 3,0,1,508 രൂപയും ചെലവഴിക്കാന്‍ സാധിച്ചില്ല. ആയതിനാല്‍ നഷ്ടമായ ഈ തുകയും തിരികെ നല്‍കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. പദ്ധതി തുക പിടിച്ചുവെക്കുന്നത് മൂലം ഭീമമായ തുക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് നല്‍കേണ്ടിവരുന്നതും അത് പദ്ധതി പ്രവര്‍ത്തനങ്ങളെയും പഞ്ചായത്തിന്റെ ദൈനംദിന പ്രവര്ത്ത ചെലവുകളേയും ബാധിക്കുന്നതുമാണ്. അങ്ങനെ വന്നാല്‍ ഈ വര്‍ഷം ആസൂത്രണം ചെയ്താല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതെ വരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.