അപ്രോച്ച് റോഡില്ല; പൂർത്തിയാകാത്ത സ്വപ്നമായി ചാവാലി തോട് പാലം
text_fieldsഅലനല്ലൂര്‍: അരക്കോടിയിലധിഅലനല്ലൂര്: അരക്കോടിയിലധികം രൂപ ചെലവിട്ട് പാലം നിർമിച്ച് രണ്ട് വര്‍ഷത്തോളമായിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. അലനല്ലൂര്‍, വെട്ടത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ചാവാലി തോടിന് കുറുകെ നിർമിച്ച തടയണ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണമാണ് നീളുന്നത്.
അലനല്ലൂരിലെ 15-ാം വാര്‍ഡ് കാര മില്ലുംപടിയേയും വെട്ടത്തൂരിലെ ഒമ്പതാം വാര്‍ഡ് നിരന്നപറമ്പിനേയും ബന്ധിപ്പിക്കുന്നതാണിത്.
62 ലക്ഷം രൂപ ചെലവിട്ട് 2020ലാണ് പൂർത്തീകരിച്ചത്. 62 ലക്ഷം രൂപയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഇതിനായി ചെലവിട്ടത്. പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ ആവശ്യപ്പെടുന്ന പദ്ധതിയ്ക്ക് കഴിഞ്ഞ സര്‍ക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് ഫണ്ട് അനുവദിച്ചത്. പാലം വേഗത്തിൽ നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തിൽ അമാന്തം തുടരുകയാണ്. പാലത്തിന്റെ ഇരുഭാഗത്തും ഏകദേശം പത്ത് മീറ്ററോളം വശങ്ങള് കെട്ടി മണ്ണിട്ട് ഉയര്‍ത്തിയാല്‍ ഗതാഗതത്തിന് ഉപയോഗിക്കാമെന്നിരിക്കെയാണ് നടപടികൾ നീളുന്നത്. വെട്ടത്തൂര്‍ ഗവ.ഹൈസ്കൂള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്താനാകുന്ന വഴിയാണിത്.
പാലം വന്നതോടെ മുമ്പ് ആശ്രയിച്ചിരുന്ന വഴിയും ഉപയോഗിക്കാനാകാത്ത ഗതികേടിലാണ് നാട്ടുകാര്‍.
എത്രയും വേഗം അപ്രോച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് അവശ്യം. അവഗണന തുടര്‍ന്നാല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.