ആഘോഷമില്ലാതെ മലപ്പുറം ജില്ലയിലെ മലയോര ഗ്രാമങ്ങൾ
text_fieldsഎടക്കര: കോവിഡ് അതിതീവ്ര വ്യാപനത്തിെൻറ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിജയാഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെ മലയോര ഗ്രാമങ്ങള്‍. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ പടക്കം പൊട്ടിച്ചും ദേഹത്ത് ചായം പൂശിയുമൊക്കെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഘോഷപൂര്‍ണമാക്കുക പതിവാണ്. പ്രത്യേകിച്ച് മലയോര ഗ്രാമങ്ങളുടെ സിരാകേന്ദ്രമായ എടക്കരയില്‍ പ്രവര്‍ത്തകര്‍ രാവിലെ മുതൽ തന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. പടക്കം പൊട്ടിച്ചും കൊടികളേന്തിയും ബൈക്ക് റാലി നടത്തിയും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും മധുരം പങ്കുവച്ചും ആഘോഷങ്ങള്‍ വിപുലമാക്കാറുണ്ട്.
ചിലപ്പോള്‍ അതിരുവിട്ട് അക്രമ സംഭവങ്ങളിലേക്ക് വരെ നീളുകയും ചെയ്യും. എന്നാല്‍, ഇത്തവണ സര്‍ക്കാറിെൻറയും പൊലീസിെൻറയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങള്‍ രാവിലെ മുതല്‍ വീടുകളില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വാർത്താമാധ്യമങ്ങലൂടെയറിഞ്ഞ് അവര്‍ സംതൃപ്തരായി. ഫലപ്രഖ്യാപനം വീക്ഷിക്കാൻ ടൗണുകളിലെ വ്യാപാരികള്‍ വീടുകളില്‍ത്തന്നെ ഒതുങ്ങിയതിനാല്‍ വിജനമായ കവലകൾ ഹര്‍ത്താലിനെയാണ് ഓർമിപ്പിച്ചത്.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിഴ ഈടാക്കുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന അറിയിപ്പുണ്ടായതിനാൽ ആരുംതന്നെ പുറത്തിറങ്ങിയില്ല. ചിക്കന്‍ സ്റ്റാളുകള്‍, മാംസ മാര്‍ക്കറ്റുകളില്‍പ്പോലും ചുരുക്കം ചിലര്‍ മാത്രമാണ് എത്തിയത്. നിലമ്പൂർ: ഇഞ്ചോടിച്ച് പോരാട്ടം നടന്ന നിലമ്പൂർ മണ്ഡലത്തിൽ വിജയം നേടിയ എൽ.ഡി.എഫ് ആഹ്ലാദ പ്രകടനം കുറച്ചു. സംസ്ഥാന സർക്കാറിെൻറ തിളക്കമാർന്ന വിജയവും എൽ.ഡി.എഫ് കേന്ദ്രത്തിന് ഏറെ സന്തോഷം പകർന്നിരുന്നു. എന്നാൽ, ജനവിധിക്ക് അരികെയാണ് യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശിെൻറ വിയോഗമുണ്ടായത്.
അദ്ദേഹത്തിെൻറ വേർപാട് ഏൽപ്പിച്ച കനത്ത മൂകതയിലാണ് മലയോരം. മണ്ഡലത്തിൽ അമിതാഹ്ലാദം പാടില്ലെന്ന് പി.വി. അൻവർ പ്രവർത്തകരോട് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.