ചുറ്റുമതിലില്ല; പാലപ്പെട്ടി സ്കൂളിൽ സാമൂഹികവിരുദ്ധ ശല്യം
text_fieldsപാലപ്പെട്ടി: ചുറ്റുമതിലില്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ താവളമായി പാലപ്പെട്ടി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍. ദേശീയപാത വികസന ഭാഗമായാണ് സ്കൂളിന്റെ ചുറ്റുമതിലും കെട്ടിടങ്ങളും പൊളിച്ചത്. 1500 ലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളിനാണ് ചുറ്റുമതിലോ ഗേറ്റോ ഇല്ലാത്തത്. രാത്രിയോ പകലോ വ്യത്യാസമില്ലാതെ പുറമെ നിന്നുള്ളവര്‍ സ്കൂളിലെ ശുചിമുറികള്‍ ഉപയോഗിച്ച് വൃത്തിഹീനമാക്കുന്നു. പല ക്ലാസ് മുറികളും നശിപ്പിക്കുന്നു.
ദേശീയപാത വികസന ഭാഗമായാണ് സ്കൂള്‍ സ്ഥലം വിട്ടുനല്‍കിയത്. ഇതോടെ നൂറ് മീറ്ററോളം ചുറ്റുമതിലും പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റി. സ്കൂളിനായി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഫണ്ട് ട്രഷറിയില്‍നിന്ന് ലഭിക്കുന്നതിലെ കാലതാമസം കാരണമാണ് പ്രവൃത്തികള്‍ വൈകുന്നത്. ജില്ല പഞ്ചായത്താണോ സര്‍ക്കാറാണോ പണം കൈപ്പറ്റേണ്ടതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് പറയുന്നത്. ഫണ്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടില്ലാത്ത പക്ഷം തുക ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.